തീതുപ്പി ഉമ്രാൻ മാലിക്ക് പറ പറന്ന് സ്റ്റമ്പ്സ് 😱അവസാന ഓവർ മൈഡൻ

ഐപിൽ പതിനഞ്ചാം സീസണിൽ തുടർ ജയങ്ങളിൽ കൂടി എല്ലാ ക്രിക്കറ്റ്‌ പ്രേമികളുടെയും കയ്യടികൾ സ്വന്തമാക്കുകയാണ് ഹൈദരാബാദ് ടീം. പഞ്ചാബ് കിങ്‌സ് എതിരായ മത്സരത്തിൽ ബൗളർമാർ മാജിക്ക് പ്രകടനം പുറത്തെടുത്തപ്പോൾ ഹൈദരാബാദ് എതിരാളികളെ എറിഞ്ഞോതുക്കിയത് വെറും 151 റൺസിൽ.നാല് വിക്കറ്റുകൾ വീഴ്ത്തിയ യുവ താരം ഉമ്രാൻ മാലിക്ക് പ്രകടനമാണ്‌ മത്സരത്തിൽ ശ്രദ്ധേയമായത്.

ഒരിക്കൽ കൂടി ടോസ് നേടിയ ഹൈദരാബാദ് ടീം ബൗളിംഗ് തിരഞ്ഞെടുത്തപ്പോൾ കൃത്യമായ ഇടവേളകളിൽ പഞ്ചാബ് കിംഗ്സിന് വിക്കറ്റുകൾ നഷ്ടമായി. പഞ്ചാബ് ഇന്നിങ്സിൽ തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായപ്പോൾ 60 റൺസുമായി തിളങ്ങിയ ലിവിങ്സ്റ്റനാണ് പഞ്ചാബ് സ്കോർ 150 കടത്തിയത്.നാല് വിക്കറ്റുകളുമായി പഞ്ചാബ് ഇന്നിങ്സിനെ തകർത്ത ഹൈദരാബാദ് പേസ് ബൗളർ ഉമ്രാൻ മാലിക്ക് ഒരിക്കൽ കൂടി ക്രിക്കറ്റ്‌ ലോകത്ത് നിന്നും കയ്യടി നേടി.

ഒരിക്കൽ കൂടി അതിവേഗ ബോളുകളുമായി ഉമ്രാൻ മാലിക്ക് നാല് ഓവറിൽ വെറും 28 റൺസ്‌ വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തി.150 കിലോമീറ്റർ പ്ലസ് സ്പീഡിൽ ബോൾ എറിഞ്ഞ താരം ഇന്നിങ്സ് അവസാന ഓവറിൽ ഒരു റൺസ്‌ പോലും വഴങ്ങിയതും ഇല്ല കൂടാതെ മൂന്ന് വിക്കറ്റും വീഴ്ത്തി. ഒരുവേള ഇരുപതാം ഓവറിലെ നാലാമത്തെയും അഞ്ചാമത്തെയും ബോളിൽ വിക്കറ്റുകൾ വീഴ്ത്തി താരം ഹാട്രിക്ക് സ്റ്റേജിലേക്ക് എത്തിയെങ്കിലും താരത്തിന് ഹാട്രിക്ക് നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞില്ല.

Punjab kings team :Shikhar Dhawan(c), Jonny Bairstow, Prabhsimran Singh, Liam Livingstone, Jitesh Sharma(w), Shahrukh Khan, Odean Smith, Kagiso Rabada, Rahul Chahar, Vaibhav Arora, Arshdeep Singh

Hyderabad Team :Abhishek Sharma, Kane Williamson(c), Rahul Tripathi, Aiden Markram, Nicholas Pooran(w), Shashank Singh, Jagadeesha Suchith, Bhuvneshwar Kumar, Marco Jansen, Umran Malik, T Natarajan