സ്റ്റമ്പ്സ് പറത്തി ഉംറാൻ മാലിക്ക് 😵‍💫150 കിലോമീറ്റർ തീയുണ്ട |Umran Malik Dream Bowl

Umran Malik Dream Bowl;ഇന്ത്യൻ പ്രേമിയർ ലീഗ് പതിനാറാം സീസണിലെ ആദ്യത്തെ മത്സരത്തിൽ ബാറ്റിംഗ് വെടിക്കെട്ടിന് തുടക്കം കുറിച്ച് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് .2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഒരു വമ്പൻ സ്കോർ സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. മുൻനിര ബാറ്റർമാരുടെ തട്ടുപൊളിപ്പൻ പ്രകടനത്തിന്റെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 203 റൺസാണ് രാജസ്ഥാൻ സ്വന്തമാക്കിയിരിക്കുന്നത്. ബാറ്റിംഗിന് അനുകൂലമായ ഹൈദരാബാദ് പിച്ചിൽ രാജസ്ഥാന്റെ എല്ലാ പടക്കോപ്പുകളും തീ തുപ്പുന്നതായിരുന്നു കാണാൻ സാധിച്ചത്.

മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ശക്തരായ രാജസ്ഥാൻ നിരയെ പിടിച്ചുകെട്ടാൻ ഇറങ്ങിയ ഹൈദരാബാദത്തിന് ആദ്യ ബോൾ മുതൽ ചുവടുകൾ പിഴച്ചു. ജോസ് ബട്ലറും ജെയിസ്വാളും(54) രാജസ്ഥാൻ ബോളർമാർക്കുമേൽ താണ്ഡവമാടി. ജെയിസ്വാൾ സംഹാരത്തിന് തുടക്കമിട്ടെങ്കിലും ജോസ് ബട്ലർ ആയിരുന്നു ഹൈദരാബാദിന്റെ ആദ്യ അന്തകനായത്. കേവലം 20 പന്തുകളിൽ നിന്നായിരുന്നു ബട്ലർ തന്റെ അർത്ഥസെഞ്ച്വറി നേടിയത്. മത്സരത്തിൽ 22 പന്തുകൾ നേരിട്ട ബട്ട്ലർ 54 റൺസ് നേടി.

ബട്ലർ കൂടാരം കേറി ശേഷമെത്തിയ സഞ്ജു സാംസനും രാജസ്ഥാനായി അടിച്ചു തകർക്കുന്നതാണ് കാണാൻ സാധിച്ചത്. മറുവശത്ത് വിക്കറ്റ് നഷ്ടമായിട്ടും സഞ്ജു സാംസൺ ക്രീസിൽ ഉറയ്ക്കുകയായിരുന്നു. മത്സരത്തിൽ 32 പന്തുകളിൽ 55 റൺസാണ് സഞ്ജു സാംസൺ നേടിയത്. അവസാനം ഓവറുകളിൽ ഹെറ്റ്മയറും(22) മികവ് കാട്ടിയതോടെ രാജസ്ഥാൻ 203 എന്ന സ്കോറിൽ എത്തുകയായിരുന്നു

അതേസമയം രാജസ്ഥാൻ റോയൽസ് ഇന്നിങ്സിൽ എല്ലാവരെയും ഞെട്ടിച്ചത്.ദേവദത്ത് പടിക്കൽ വിക്കെറ്റ് തന്നെയാണ്. ഹൈദരാബാദ് പേസർ ഉംറാൻ മാക്കിക്ക് തീ ബോളിൽ പടിക്കൽ സ്റ്റമ്പ്സ് തെറിച്ചത് മനോഹരമായ കാഴ്ചയായി മാറി. ഉംറാൻ മാലിക്ക് എറിഞ്ഞ 149 കിലോമീറ്റർ പ്ലസ് ബോളിൽ പടിക്കൽ സ്റ്റമ്പ്സ് പറന്നു,Umran Malik Dream Bowl

Rate this post