തീതുപ്പി ഉമ്രാൻ മാലിക്ക് 😱😱ഐപിൽ സ്പീഡ് മീറ്ററിൽ അത്ഭുതങ്ങൾ പിറവി എടുക്കുന്നു

ഇന്ത്യൻ പ്രീമിയർ ലീഗ് എക്കാലവും പുതിയ ചില പ്രതിഭകൾക്കും വലിയ അവസരം ഒരുക്കാറുണ്ട്. അനേകം യുവ താരങ്ങൾ ഐപിഎല്ലിൽ കൂടി ഉടനെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എത്താറുണ്ട്. അത്തരത്തിൽ ഒരു പ്രതീക്ഷ നൽകുന്ന പേസ് ബൗളറാണ് ജമ്മു കാശ്മീരിൽ നിന്നുള്ള ഉമ്രാൻ മാലിക്ക്. 2021ലെ ഐപിൽ സീസണിൽ ഹൈദരാബാദ് ടീമിനായി തിളങ്ങിയ താരം വീണ്ടും ക്രിക്കറ്റ്‌ ലോകത്തെ തന്റെ പേസ് മികവിനാൽ ഞെട്ടിക്കുകയാണ്.

സീസണിലെ ആദ്യത്തെ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് : ഹൈദരാബാദ് ടീമുകൾ പരസ്പരം നേരിടുമ്പോൾ എല്ലാ കണ്ണുകളും മാലിക്ക് പേസ് സ്പെല്ലിലേക്ക് തന്നെയാണ്. എല്ലാവരുടെയും പ്രതീക്ഷ അനുസരിച്ചുള്ള പ്രകടനം തന്നെയാണ് ഇന്നത്തെ മത്സരത്തിലും ഉമ്രാൻ മാലിക്ക് പുറത്തെടുത്തത്. ഒരിക്കൽ കൂടി തന്റെ സ്പീഡ് തനിക്ക് നഷ്ടമായിട്ടില്ലെന്ന് തെളിയിച്ച താരം ആദ്യത്തെ ഓവറിൽ തന്നെ 150+കിലോമീറ്റർ സ്പീഡ് പിന്നിട്ടു.

ആദ്യത്തെ ഓവറിൽ താരം ജോസ് ബട്ട്ലർ വിക്കെറ്റ് നേട്ടത്തിന് അരികിലേക്ക് എത്തിയെങ്കിലും സ്ലിപ്പിൽ ക്യാച്ച് കൈവിട്ടത് നിർണായക വിക്കെറ്റ് നഷ്ടമാക്കി.

ആദ്യത്തെ ഓവറിൽ തന്നെ 143,143,150,148,146,147 കിലോമീറ്റർ സ്പീഡിൽ ബൗൾ എറിഞ്ഞാണ് താരം ഒരുവേള എല്ലാവരെയും ഞെട്ടിച്ചത്. യുവ താരം ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്താൽ അതിവേഗം ഇന്ത്യൻ സീനിയർ ടീമിലേക്ക് എത്തുമെന്നാണ് മുൻ താരങ്ങൾ അടക്കം വിശ്വസിക്കുന്നത്. ആദ്യ ഓവറിൽ തന്നെ 21 റൺസ്‌ വഴങ്ങിയ ഉമ്രാൻ മാലിക്ക് തന്റെ രണ്ടാം ഓവറിൽ ആദ്യത്തെ പന്തിൽ തന്നെ ബട്ട്ലർ വിക്കെറ്റ് വീഴ്ത്തി.