രക്ഷകനായി സൂര്യയും രാഹുലും!! ലോ സ്കോർ ത്രില്ലറിൽ ജയവുമായി ടീം ഇന്ത്യ

സൗത്താഫ്രിക്കക്ക് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പരയിൽ മികച്ച തുടക്കം സ്വന്തമാക്കി രോഹിത് ശർമ്മയും ടീം. അത്യന്തം ആവേശം നിറഞ്ഞുനിന്ന മാച്ചിൽ 8 വിക്കെറ്റ് ജയമാണ് ഇന്ത്യൻ ടീം നേടിയത്.

കാര്യവട്ടത്തെ ഒന്നാം ടി :20യിൽ ബൗളർമാർ മികച്ച പിന്തുണ പിച്ചിൽ നിന്നും ലഭിച്ചപ്പോൾ ഇന്ത്യൻ പെസർമാർ പ്രകടനം കയ്യടി നേടി. ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച സൗത്താഫ്രിക്കൻ ടീം 106 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് ലഭിച്ചത് ഷോക്കിംഗ് തുടക്കം. റൺസൊന്നും നേടാതെ ക്യാപ്റ്റൻ രോഹിത് ശർമ്മയും മൂന്നു റൺസ് മാത്രം നേടി വിരാട് കോഹ്ലിയും പുറത്തായപ്പോൾ ഇന്ത്യൻ ക്യാമ്പ് ആശങ്കയിൽ ആയി എങ്കിലും ശേഷം മൂന്നാം വിക്കറ്റിൽ ഒന്നിച്ച രാഹുൽ : സൂര്യകുമാർ യാദവ് ജോഡി ടീം ഇന്ത്യക്ക് ജയം ഒരുക്കി.

വെറും 33 ബോളിൽ 50 റൺസ്സുമായി സൂര്യകുമാർ യാദവ് തിളങ്ങിയപ്പോൾ രാഹുൽ അൽപ്പം പ്രശ്നങ്ങൾ നേരിട്ടാണ് തന്റെ ഫിഫ്റ്റിയിലേക്ക് എത്തിയത്.56 ബോളിൽ രണ്ട് ഫോറും നാല് സിക്സ് അടക്കമാണ് രാഹുൽ ഫിഫ്റ്റി നേടിയത് എങ്കിൽ 5 ഫോറും മൂന്നു സിക്സുമാണ് സൂര്യ ബാറ്റിൽ നിന്നും പിറന്നത്. ജയത്തോടെ മൂന്നു മത്സര ടി :20 പരമ്പരയിൽ ഇന്ത്യൻ ടീം 1-0ന് മുൻപിലേക്ക് എത്തി.

നേരത്തെ ഇന്ത്യക്കായി പെസർമാർ കാഴ്ചവെച്ചത് മിന്നും പ്രകടനം. മൂന്ന് വിക്കെറ്റ് യുവ പെസർ ആർഷദീപ് തിളങ്ങിയപ്പോൾ ദീപക് ചഹാർ, ഹർഷൽ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.