‘അന്ന് 2018 ന്റെ സ്ക്രിപ്റ്റ് വായിച്ച് ഞാൻ പൊട്ടി കരഞ്ഞു, ഇനിയൊരു പ്രളയം ഉണ്ടായാൽ ഇറങ്ങി പ്രവർത്തിക്കണോ വേണ്ടയോ എന്ന് പോലും എനിക്കറിയില്ല’; ടോവിനോ തോമസ് | Tovino Thomas Shares Memories about 2018

Tovino Thomas Shares Memories about 2018  Malayalam : മലയാള സിനിമ പ്രേമികൾ നെഞ്ചോട് ചേർക്കുന്ന ഒരുപിടി മലയാള സിനിമ നായകന്മാരെ എടുത്തുനോക്കിയാൽ മുൻപന്തിയിൽ നിൽക്കുന്ന നായകന്മാരിൽ ഒരാളാണ് ടോവിനോ തോമസ്. ടോവിനോയുടെ പുതിയ ചിത്രങ്ങൾക്കായി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. ഇപ്പോൾ ഇതാ ടോവിനോ നായകനായി എത്തുന്ന 2018 എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ ഇന്റർവ്യൂവിൽ താരം പറയുന്ന ചില വാക്കുകൾ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. 2018 പ്രളയ സമയത്ത് ജനങ്ങളോടൊപ്പം ഇറങ്ങി സഹായിച്ചവരിൽ ഒരാളായിരുന്നു പ്രിയ നടൻ.

എന്നാൽ ഇതിനുശേഷം നിരവധി വിവാദങ്ങളാണ് ടോബിനോക്ക് തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുള്ളത്. പ്രളയത്തിനുശേഷം ആളുകൾ ടോവിനോയെ പ്രളയം സ്റ്റാർ എന്ന് പോലും വിശേഷിപ്പിച്ചു. കൂടാതെ അന്ന് അദ്ദേഹം ചെയ്ത വർക്കുകൾ എല്ലാം പി ആർ വർക്കിന്റെ ഭാഗമാണ് എന്നും ആളുകൾ അധിക്ഷേപിച്ചിരുന്നു. എന്നാൽ ഇതിനെതിരെ താരം പറയുന്നത് ചാവാൻ നേരത്ത് പിആറിനെ പറ്റി ചിന്തിക്കാനുള്ള ദീർഘവീക്ഷണമോ ബുദ്ധിയോ തനിക്കില്ലായിരുന്നു എന്നാണ്. ആ സമയത്ത് ഞാൻ പോലും വീട്ടുകാരോട് പറഞ്ഞത് ഒന്ന് പച്ച പിടിച്ചു വരുമ്പോഴാണ് പ്രളയം വന്നത് എന്നായിരുന്നു. കേരളം മുഴുവൻ വെള്ളത്തിൽ ആവുമ്പോൾ എവിടെയും ഷൂട്ടിംഗ് നടക്കില്ല.

Tovino Thomas Shares Memories about 2018
Tovino Thomas Shares Memories about 2018

എല്ലാം നഷ്ടപ്പെട്ടിരിക്കുന്ന ആളുകൾക്ക് നടുവിൽ നമ്മൾക്ക് എന്ത് ചെയ്യാനാണ് സാധിക്കുക. എല്ലാവർക്കും അവരവരുടെ ഭാവിയെ കുറിച്ചുള്ള ആശങ്കകൾ ഉണ്ടായിരുന്നു അതുപോലെ തന്നെ എനിക്കും ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നു. കൂടാതെ ഞാൻ അന്ന് ചെയ്ത കാര്യങ്ങൾ മറ്റാരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല എന്നും ജനിച്ചു വളർന്ന സ്ഥലത്താണ് പ്രളയ സമയത്ത് ഞാൻ ഇറങ്ങി പ്രവർത്തിച്ചത് എന്നും എന്നാൽ തനിക്കെതിരെ വിമർശനങ്ങൾ ഉയർന്നു തുടങ്ങിയപ്പോൾ പ്രളയത്തിൽ പ്രവർത്തിക്കാൻ പിന്നീട് ഞാൻ പോയില്ല എന്നും അദ്ദേഹം പറയുന്നു. 2018 എന്ന ഈ സിനിമയിൽ അഭിനയിക്കില്ല എന്ന് ആദ്യം വിചാരിച്ചിരുന്നു എന്നും പിന്നീട് സിനിമയുടെ സാങ്കേതിക വശങ്ങൾ കേട്ടപ്പോഴാണ് താൻ അഭിനയിക്കാൻ തയ്യാറായത് എന്നും താരം തുറന്നു പറയുന്നു.

ജനങ്ങൾ എന്നെപ്പറ്റി പലതും പറഞ്ഞു. എന്റെ സിനിമ ഇറങ്ങുമ്പോൾ മഴപെയ്യും, ഞാനൊരു ആപത്താണ് ദുശ്ശകുനമാണ്, കൂടാതെ മായാനദി സിനിമ ഇറങ്ങിയത് കൊണ്ടാണ് മഴ പെയ്തത് എന്ന് പോലും പറഞ്ഞവരുണ്ട് എന്നും ടോവിനോ പറഞ്ഞു. ആദ്യം പറഞ്ഞത് തമാശകൾ എല്ലാം പിന്നീട് സീരിയസ് ആയി വന്നപ്പോൾ തനിക്ക് അത് ഒട്ടും സഹിക്കാൻ സാധിച്ചില്ല എന്നും ഇനി ഒരു പ്രളയം ഉണ്ടായാൽ സഹായിക്കാൻ ഇറങ്ങണോ വേണ്ടയോ എന്ന് പോലും താൻ തീരുമാനിച്ചിട്ടില്ല എന്നും താരം തുറന്നടിക്കുന്നു. പുതിയ ചിത്രമായ 2018 സംവിധാനം ചെയ്യുന്നത് ജൂഡ് ആന്റണിയാണ്.ടൊവിനോയെ കൂടാതെ കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, അപർണ ബാലമുരളി, ഗൗതമി നായർ, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാല് നരേന് സുധീഷ് സിദ്ദിഖ് രഞ്ജി പണിക്കർ എന്നിങ്ങനെ വലിയ താരനിര തന്നെ ഒന്നിക്കുന്ന ചിത്രമാണിത്.ഏപ്രിൽ 21നാണ് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുക. Tovino Thomas Shares Memories about 2018

 

Rate this post