രാഹുലിന് ബൈ പറഞ്ഞു ഇന്ത്യ 😳😳ടോസ് ഇന്ത്യക്ക് സർപ്രൈസ് ടീമുമായി ഓസ്ട്രേലിയ

ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന് ഇൻഡോറിൽ തുടക്കമായി. മത്സരത്തിൽ നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തിട്ടുണ്ട്. സാധാരണയായി ബാറ്റിംഗിനെ അനുകൂലിക്കുന്ന ഇൻഡോർ പിച്ച് മൂന്നാം ടെസ്റ്റിൽ സ്പിന്നിനെയും സഹായിക്കുമെന്നാണ് ആദ്യ വിവരങ്ങൾ. അതിനാൽ തന്നെയാണ് ആദ്യദിനം രോഹിത് ബാറ്റിംഗ് തിരഞ്ഞെടുത്തത്. വരും ദിവസങ്ങളിൽ പിച്ച് അമിതമായി സ്പിന്നിനെ അനുകൂലിച്ചാൽ ബാറ്റിംഗ് ദുഷ്കരമാകും എന്നാണ് രോഹിത് കരുതുന്നത്.

രണ്ടു മാറ്റങ്ങളാണ് ഇന്ത്യ മൂന്നാം ടെസ്റ്റിനുള്ള ടീമിൽ വരുത്തിയിരിക്കുന്നത്. സമീപസമയത്ത് വളരെയേറെ ചർച്ചയായ കെഎൽ രാഹുലിനെ ഇന്ത്യ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പകരക്കാരനായി ശുഭമാൻ ഗില്ലാണ് ഇന്ത്യക്കായി മത്സരത്തിൽ ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നത്. ഒപ്പം മുഹമ്മദ് ഷാമിക്ക് പകരം ഉമേഷ് യാദവും മത്സരത്തിൽ അണിനിരക്കും. ഓസ്ട്രേലിയൻ ടീമിലു രണ്ടു മാറ്റങ്ങളാണ് വന്നിരിക്കുന്നത്. ആദ്യ മത്സരങ്ങളിൽ പരിക്കു മൂലം മാറി നിന്ന ഓൾറൗണ്ടർ ക്യാമറോൺ ഗ്രീനും, പേസർ മിച്ചൽ സ്റ്റാർക്കും മത്സരത്തിൽ കളിക്കുന്നുണ്ട്. സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചിൽ മൂന്നു സ്പിന്നർമാരുമായാണ് ഇരു ടീമുകളും കളത്തിൽ ഇറങ്ങിയിരിക്കുന്നത്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വമ്പൻ വിജയമായിരുന്നു ഇന്ത്യ നേടിയിരുന്നത്. അതേ വിജയം ഇൻഡോറിൽ ആവർത്തിക്കാനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഇൻഡോർ മത്സരത്തിൽ വിജയം കണ്ടാൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ സ്ഥാനം ഉറപ്പിക്കാൻ സാധിക്കും. അതിനുള്ള ശ്രമത്തിലാണ് ഇന്ത്യ.

മറുവശത്ത് നിലവിൽ വളരെയധികം പ്രതിസന്ധിയിലാണ് ഓസ്ട്രേലിയൻ നിര ആദ്യ രണ്ട് ടെസ്റ്റിലെ പരാജയം കങ്കാരുകളെ വളരെയധികം തളർത്തിയിട്ടുണ്ട് എന്നാൽ പുതിയ നായകന്റെ കീഴിൽ മൂന്നാമത്തെ ടെസ്റ്റിൽ വിജയം നേടാൻ കച്ചകെട്ടിയാണ് ഓസ്ട്രേലിയ ഇറങ്ങുന്നത് ഇനിയുള്ള മത്സരഫലം ഓസ്ട്രേലിയയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകളെയും ബാധിച്ചേക്കും

Rate this post