ഹൈദരാബാദ് ടീമിലും ബുംറയൊ 😱😱അടിപൊളി യോർക്കറിൽ അമ്പരപ്പിച്ച് നടരാജൻ

രാജസ്ഥാൻ റോയൽസിന്റെ വെസ്റ്റ് ഇൻഡീസ് ബാറ്റർ ഷിംറോൺ ഹെറ്റ്‌മെയർ തന്റെ പിങ്ക് ആൻഡ് ബ്ലൂ ജേഴ്സിയിലെ ആദ്യ മത്സരത്തിൽ തന്നെ തിളങ്ങി. പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ അഞ്ചാമനായി ക്രീസിലെത്തിയ ഹെറ്റ്‌മെയർ, അവസാന ഓവറുകളിൽ തകർത്തടിച്ച് ടീമിനെ കൂറ്റൻ ടോട്ടലിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു.

നേരത്തെ, മത്സരത്തിൽ ടോസ് നേടിയ എസ്ആർഎച്ച് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എയ്ഡൻ മാർക്രം, നിക്കോളാസ് പൂരൻ, റൊമാരിയോ ഷെഫേർഡ് എന്നിവരെയാണ് സൺറൈസേഴ്‌സ് തങ്ങളുടെ വിദേശ താരങ്ങളായി ഉൾപ്പെടുത്തിയത്. മറുവശത്ത്, രാജസ്ഥാൻ റോയൽസ്‌ ജോസ് ബട്ട്‌ലർ, ട്രെന്റ് ബോൾട്ട്, ഷിമ്‌റോൺ ഹെറ്റ്‌മെയർ, നഥാൻ കൗൾട്ടർ-നൈൽ എന്നിവരെയാണ് ഉൾപ്പെടുത്തിയത്.ആദ്യം ബാറ്റ് ചെയ്ത റോയൽസിന്, 6 ഓവറിൽ 58 റൺസ് കൂട്ടിച്ചേർത്തുകൊണ്ട് ഓപ്പണർമാരായ ജോസ് ബട്ട്‌ലറും യശസ്വി ജയ്‌സ്വാളും റോയൽസിന് മികച്ച തുടക്കം നൽകി.

തുടർന്ന്, ക്യാപ്റ്റൻ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും റോയൽസിന്റെ സ്കോറിങ്ങിന് ആക്കം കൂട്ടി. പിന്നീട്, പടിക്കൽ മടങ്ങിയതോടെ ക്രീസിലെത്തിയ ഹെറ്റ്‌മെയറുടെ കൂറ്റനടികൾക്കാണ് ആരാധകർ സാക്ഷ്യം വഹിച്ചത്.

13 പന്തിൽ 3 സിക്‌സും 2 ഫോറും സഹിതം 32 റൺസെടുത്ത വെസ്റ്റ് ഇൻഡീസ് പവർ ഹിറ്റർ അവസാന ഓവറുകളിൽ നിറഞ്ഞാടി. പേസർമാരെയും സ്പിന്നർമാരെയും ഒരുപോലെ ആക്രമിച്ച ഹെറ്റ്‌മയർ 246.15 സ്ട്രൈക്ക് റേറ്റോടെയാണ് ബാറ്റ് വീശിയത്. ഒടുവിൽ, ഇന്നിംഗ്സിലെ അവസാന ഓവർ എറിയാനെത്തിയ ടി നടരാജൻ, ഒരു പെർഫെക്റ്റ് യോർക്കറിലൂടെ ഹെറ്റ്‌മയറുടെ സ്റ്റംപ് പിഴുതെറിയുകയായിരുന്നു.