പറന്ന് പിടിച്ച് ത്രിപാടി 😱😱വണ്ടർ ക്യാച്ചിൽ അമ്പരന്ന് ഗിൽ (video )
ഐപിൽ പതിനഞ്ചാം സീസണിൽ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ലാത്ത ടീമാണ് ഹാർദിക്ക് പാണ്ട്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസ്. സീസണിൽ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ഹാർദിക്ക് പാന്ധ്യക്കും സംഘത്തിനും ഇന്നത്തെ ഹൈദരാബാദ് എതിരായ മത്സരത്തിലും ജയം മാത്രമാണ് ലക്ഷ്യം.ചെന്നൈക്ക് എതിരായ അവസാന മത്സരം ജയിച്ചാണ് ഹൈദരാബാദ് വരവ്.
അതേസമയം ഇന്നത്തെ മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് നായകൻ കെയ്ൻ വില്യംസൺ എതിരാളികളെ ബാറ്റിങ് ആദ്യം അയച്ചപ്പോൾ ഒന്നാം ഓവറിൽ ലഭിച്ചത് നിരാശയുടെ തുടക്കം. ഒന്നാം ഓവറിൽ 17 റൺസ് സീനിയർ താരമായ ഭുവി നൽകിയപ്പോൾ പിന്നീട് പവർപ്ലെ ഓവറുകളിൽ ഹൈദരാബാദ് ബൗളർമാർ ശ്കതമായി തിരികെ എത്തി. തന്റെ ആദ്യത്തെ ഓവറിൽ നിരാശ സമ്മാനിച്ച ഭുവന്വേഷർ കുമാർ രണ്ടാം ഓവറിൽ മികച്ച ഫോമിലുള്ള ഗുജറാത്ത് ഓപ്പണർ ഗിൽ വിക്കെറ്റ് വീഴ്ത്തിയാണ് മധുര പ്രതികാരം പൂർത്തിയാക്കിയത്. തുടർച്ചയായ രണ്ട് ഫിഫ്റ്റികൾ അടിച്ച് മിന്നും ഫോമിലുള്ള ഗിൽ വിക്കെറ്റ് ഭുവി സ്വന്തമാക്കി.
എന്നാൽ ഈ ഒരു വിക്കറ്റിനും ഒപ്പം വളരെ ഏറെ കയ്യടികൾ നേടിയത് ഹൈദരാബാദ് താരമായ രാഹുൽ തൃപാടിയാണ്. ഗിൽ ക്യാച്ച് കൈകളിൽ ഒതുക്കാൻ വലത്തേ സൈഡിലേക്ക് പറന്ന് ചാടിയാണ് താരം തന്റെ ഫീൽഡിങ് മികവിലേക്ക് ഉയർന്നത്. ഒരുവേള ഗിൽ മിന്നൽ ഷോട്ട് താരം കൈകൾ ഉള്ളിലാക്കിയത് ആർക്കും തന്നെ വിശ്വസിക്കാനും സാധിച്ചില്ല. ത്രിപാടി ഈ ക്യാച്ച് ഇതിനകം തന്നെ ഈ സീസണിലെ സൂപ്പർ ക്യാച്ച് എന്നുള്ള വിശേഷണം കരസ്ഥമാക്കി കഴിഞ്ഞു.
Rahul tripathi stunning catch… #GTvsSRH #SRHvGT pic.twitter.com/UA0focDkgi
— Chinthakindhi Ramudu (O- Negitive) (@RAMURAVANA) April 11, 2022
മുൻപും ഐപിഎല്ലിൽ ചില സൂപ്പർ ക്യാച്ചുകളും ഫീൽഡിങ് എഫോർട്ടും പുറത്തെടുത്തിട്ടുള്ള താരമാണ് ത്രിപാടി. അതേസമയം 9 ബോളിൽ ഒരു ഫോർ അടക്കം ഏഴ് റൺസ് നേടിയാണ് ഗിൽ പുറത്തായത്