സിക്സ് ക്യാമറമാൻ തറയിൽ 😱😱അപകടകരമായ സിക്സ് പായിച്ച് തിലക് വർമ്മ (കാണാം വീഡിയോ )

മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2022 സീസണിലെ 9-ാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് 23 റൺസിന് ജയം. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈ ഇന്ത്യൻസിന്റെ പോരാട്ടം 170 റൺസിൽ അവസാനിക്കുകയായിരുന്നു. മത്സരത്തിൽ, റോയൽസ് ഓപ്പണർ ജോസ്‌ ബറ്റ്ലർ (100) സെഞ്ച്വറി നേടി രാജസ്ഥാൻ ഇന്നിംഗ്സിലെ ടോപ് സ്കോററും, മുംബൈ ഇന്ത്യൻസിന്റെ യുവ ബാറ്റർ തിലക് വർമ്മ (61) റൺസ് നേടി എംഐ ടോപ് സ്കോറുമായി.

33 പന്തിൽ അഞ്ച് സിക്‌സും മൂന്ന് ഫോറും ഉൾപ്പെടെ 184.85 സ്ട്രൈക്ക് റേറ്റോടെയാണ്‌ തിലക് വർമ്മ 61 റൺസ്‌ നേടിയത്. ഇതോടെ 5 തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന്റെ മധ്യനിരയിൽ നിർണ്ണായക സാന്നിധ്യമായി മാറിയിരിക്കുകയാണ് 19-കാരൻ. അദ്ദേഹം തന്റെ എല്ലാ ഷോട്ടുകളും പ്രദർശിപ്പിച്ചതോടെ റോയൽസ് ബൗളർമാർ ഒരുപാട് വിയർത്തു. എന്നിരുന്നാലും, ആർ അശ്വിന്റെ ബോൾഡ് ആയി 61 റൺസ് എടുത്ത് നിൽക്കെ അദ്ദേഹം പുറത്താവുകയായിരുന്നു.എന്നാൽ, തിലക് വർമ്മയുടെ സിക്‌സുകളിലൊന്ന് ക്യാമറാമാന്റെ തലയിൽ പതിച്ചു.

പന്ത് തന്റെ നേരെ വരുന്നത് അറിയാതെ ക്യാമറാമാൻ തന്റെ ലെൻസിലൂടെ ഷോട്ട് പകർത്തുകയായിരുന്നു. അതോടെ പന്ത് അദ്ദേഹത്തിന്റെ തലയിൽ പതിക്കുകയും, പന്ത് കൊണ്ട വേദനയിൽ തല കൈ കൊണ്ട് അടക്കി പിടിച്ച് ക്യാമറയുടെ പിറകിൽ നിന്ന് മാറി നിൽക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാൻ കഴിഞ്ഞു.

ഉടനെ, ലോംഗ്-ഓഫിൽ ഫീൽഡ് ചെയ്തിരുന്ന ട്രെന്റ് ബോൾട്ട് അവിടെയുള്ള മറ്റൊരാളോട് ക്യാമറാമാന് സഹായം അഭ്യർത്ഥിച്ച്. ഭാഗ്യവശാൽ, ക്യാമറാമാൻ എഴുന്നേറ്റു നിന്ന് ബോൾട്ടിന് ഒരു തംബ്സ് അപ്പ് നൽകി. അതോടെ കാണിക്കൾക്കിടയിൽ നിറഞ്ഞു നിന്ന ആശങ്കൾക്ക് ആശ്വാസമായി. എന്നിരുന്നാലും, തിലക് വർമ്മക്ക് തന്റെ ടീമിനെ വിജയത്തിലെത്തിക്കാൻ കഴിയാതെ പുറത്തു പോവേണ്ടി വന്നു.