ഇന്ത്യൻ ടീമിന്റെ ഭാവി തൃപ്തികരമല്ല രേഖ .

0

ഇന്ത്യൻ ദേശീയ ടീമിന്റെ ഭാവിയിൽ തൃപ്തിയില്ലെന്നു ഇന്റർനാഷണൽ വോളീബോൾ താരം രേഖ ശ്രീശൈലം , കടത്തനാട് വോളിബോൾ കൂട്ടായ്മ യിലെ ചോദ്യോത്തര വേളയിലാണ് ഇന്ത്യൻ വോളിബോ ൾ ടീമിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക താരം പങ്കുവെച്ചത് , നിരവധി അന്താരാഷ്‌ട്ര ചാംപ്യൻഷിപ്പുകളിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിട്ടുള്ള താരമാണ് രേഖ , നിലവിൽ ഇന്ത്യയിൽ മികച്ച താരങ്ങളും അവരെ പരിശീലിപ്പിക്കാൻ കഴിവുള്ള ഒത്തിരി പരിശീലകരുമുണ്ട് എന്നാൽ നമുക്ക് ഇല്ലാത്തതു കൂടുതൽ മാച്ച് എക്സ്പീരിയൻസ് ആണ് , ഇന്റർനാഷണൽ മാച്ച് കളിക്കുന്നതിനു മുന്നേ വളരെ ചെറിയ കാലയളവ് മാത്രമാണ് പരിശീലനം അതിനിടയിൽ മത്സരങ്ങൾ കളിക്കാനുള്ള അവസരം കിട്ടാറില്ല , പല ഡിപ്പാർട്ട്മെന്റിൽ നിന്ന് വരുന്ന താരങ്ങൾക്ക് ഒരു ടീമായി കളിക്കാനുള്ള സമയമാവുമ്പോയേക്കും ചാമ്പ്യൻഷിപ്പ് കളിക്കാനുള്ള ദിവസമെത്തുന്നതാണ് നിലവിൽ നേരിടുന്ന പ്രശ്നം .ജൂനിയർ ടീമിനെയും , സീനിയർ ടീമിനെയും ഒരുമിച്ചു പരിശീലിപ്പിച്ചു അതിൽ മികവ് തെളിയിക്കുന്നവർക്ക് കളിക്കാനുള്ള അവസരം കൊടുക്കുന്നത് കൂടുതൽ നന്നാവും , ശ്രീധർ സാറിന്റെ പരിശീലനം വളരെ മികച്ചതായിരുന്നെന്നും രേഖ പറഞ്ഞു ,കക്കട്ടിൽ വോളി അക്കാദമിയുടെ വളർന്ന രേഖ സമയം കിട്ടുമ്പോയൊക്കെ തനിക്കറിയാവുന്ന അറിവുകൾ പകർന്നു കൊടുക്കാൻ വളർന്നു വന്ന അക്കാദമിയിൽ പോവാറുണ്ടെന്നും കൂട്ടിച്ചേർത്തു ,

സണ്ണി സാറിനെയും , ശ്രീധർ സാറിനെയുമാണ് പരിശീലകർ എന്ന നിലക്ക് ഏറ്റവും ഇഷ്ടമുള്ളത് , സണ്ണി സാറിനെപ്പോലെ ഇത്രയധികം വോളിബോളിനെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരു പരിശീലകനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല , പത്തുവർഷമായി നിരന്തരം സീനിയർ ചാമ്പ്യൻഷിപ്പ് തോറ്റുകൊണ്ടിരുന്ന ഞങ്ങൾക്ക് ജയിക്കാനുള്ള പ്രചോദനം നൽകിയത് സണ്ണി സാറായിരുന്നു , മുൻ വോളിബോൾ താരങ്ങളുടെയും ,വോളിബോൾ പ്രേമികളുടെയും ചോദ്യങ്ങൾക്ക് ഉത്തരമായി കളി ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെക്കുറിച്ചും ,ഇന്ത്യൻ ടീമിന്റെ പ്രതീക്ഷകളെക്കുറിച്ചും വിശദമായി സംവദിച്ചു രേഖ .