സഞ്ജുവിന്റെ ടീം ഉടമസ്ഥൻ എന്റെ മുഖത്ത് അടിച്ചു 😳😳😳മോശം അനുഭവം വെളിപ്പെടുത്തി ന്യൂസിലാൻഡ് ക്രിക്കറ്റ് ഇതിഹാസം റോസ് ടൈലർ

ഐപിഎൽ കരിയറിൽ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ന്യൂസിലാൻഡ് ക്രിക്കറ്റ് ഇതിഹാസം റോസ് ടൈലർ. ‘ബ്ലാക്ക് ആൻഡ് വൈറ്റ്സ്’ എന്ന് പേരിട്ടിരിക്കുന്ന ആത്മകഥയിൽ ആണ് റോസ് ടൈലർ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ, രാജസ്ഥാൻ റോയൽസ്, ഡൽഹി ഡയർഡെവിൾസ്‌, പൂനെ വാരിയേസ്‌ ഇന്ത്യ എന്നീ ടീമുകൾക്ക് വേണ്ടിയാണ് റോസ് ടൈലർ കളിച്ചിട്ടുള്ളത്.

2011-ൽ മൊഹാലയിൽ നടന്ന രാജസ്ഥാൻ റോയൽസ് – കിംഗ്സ് ഇലവൻ പഞ്ചാബ് മത്സരത്തിന് ശേഷമാണ് റോസ് ടൈലർ മോശം അനുഭവം നേരിടേണ്ടി വന്നത്. തന്റെ ആത്മകഥയിൽ രാജസ്ഥാൻ റോയൽസ് എന്ന് പേര് സൂചിപ്പിക്കാതെയാണ് റോസ് ടൈലർ, താൻ നേരിട്ട ദുരനുഭവം തുറന്നെഴുതിയത്. പഞ്ചാബിനെതിരെ നടന്ന മത്സരത്തിൽ, രാജസ്ഥാൻ 195 റൺസ് പിന്തുടർന്ന് ബാറ്റ് ചെയ്യുമ്പോൾ, റോസ് ടൈലർ റൺസ് എടുക്കാതെ പുറത്തായിരുന്നു.

മത്സരത്തിൽ, രാജസ്ഥാൻ പരാജയപ്പെടുകയും ചെയ്തു. ഇതിനുശേഷം നടന്ന സംഭവമാണ് ടൈലർ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. “മത്സരത്തിൽ ഞാൻ ഡക്കിന് എൽബിഡബ്ല്യു ആയി പുറത്തായിരുന്നു. ആ മത്സരത്തിൽ, എന്റെ ടീമിന് വിജയലക്ഷത്തിന്റെ അടുത്ത് പോലും എത്താൻ സാധിച്ചിരുന്നില്ല,” രാജസ്ഥാൻ റോയൽസ് – കിംഗ്സ് ഇലവൻ പഞ്ചാബ് മത്സരത്തെ സൂചിപ്പിച്ച് ടൈലർ എഴുതി.

“മത്സര ശേഷം ഞാൻ ടീം അംഗങ്ങളും സപ്പോർട്ടിംഗ് സ്റ്റാഫുകളും താമസിച്ചിരുന്ന ഹോട്ടലിന്റെ മുകളിലെ ബാറിൽ ഇരിക്കുകയായിരുന്നു. അന്നേരം, ടീം ഉടമ വന്ന്, ‘ഞങ്ങൾ നിങ്ങൾക്ക് ലക്ഷങ്ങൾ നൽകുന്നത് ഡക്കിന് ഔട്ട്‌ ആകാനല്ല’ എന്ന് പറഞ്ഞ് മൂന്ന് നാല് തവണ എന്റെ മുഖത്തടിച്ചു. എന്നിട്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു. അദ്ദേഹം അത് തമാശക്ക് ചെയ്തതാണോ അതോ യഥാർത്ഥത്തിൽ ചെയ്തതാണ് എന്ന കാര്യത്തിൽ എനിക്ക് ഇപ്പോഴും വ്യക്തതയില്ല,” റോസ് ടൈലർ പറഞ്ഞു.