ഒരുവർഷം വരെ പുറത്തു സൂക്ഷിക്കാവുന്ന സൂപ്പര്‍ ചക്കവരട്ടി!! നാടൻ രീതിയിൽ ചക്കവരട്ടി ഉണ്ടാക്കുന്നത് അറിയാം |Tasty Jackfriut Halwa Recipe

 Tasty Jackfriut Halwa Recipe Malayalam : ചക്ക തീരാൻ പോകുന്ന കാലമായി. ചക്ക ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. പച്ച ചക്കയും ചക്കപ്പുഴുക്കും ചക്ക കറിയും ചക്കപ്പഴം ചക്ക വറുത്തത് ചക്ക പായസം എന്നിങ്ങനെ ചക്കകൾ കൊണ്ട് നമ്മൾ ഉണ്ടാക്കുന്ന വിഭവങ്ങൾ പലതാണ്. ഇവയെല്ലാം ഒന്നിനൊന്ന് മെച്ചമാണ്. എന്നാൽ പലരും മടി മൂലം അധികം ഉണ്ടാക്കാത്ത ഒന്നാണ് ചക്ക വരട്ടിയത്. ഹൽവ പോലെ മുറിച്ചെടുക്കാൻ പാകത്തിനും ജാമായി സ്പൂൺ കൊണ്ട് കോരി

കഴിക്കാൻ പാകത്തിനും ഒക്കെ ചക്ക വരട്ടി ഉണ്ടാക്കാൻ സാധിക്കും. ഒരു വർഷക്കാലത്തോളം ഇത് കേടു കൂടാതെ സൂക്ഷിക്കാനും കഴിയും. വളരെ രുചികരമായ നാവിൽ വെള്ള മൂറുന്ന ഒരു വിഭവം ആണ് ഇത്. വളരെ എളുപ്പത്തിലും എന്നാൽ രുചികരമായും കേടു കൂടാതെ സൂക്ഷിക്കാൻ പാകത്തിന് ചക്കവരട്ടി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ചക്ക വരട്ടെ വെള്ളം ഒട്ടും പറ്റാത്ത ഒരു കുപ്പിയിലാക്കി ഫ്രിഡ്ജിൽ

സൂക്ഷിചാൽ അടുത്ത വർഷം ചക്ക സീസൺ ആകുന്നതുവരെ നമുക്ക് ഉപയോഗിക്കാൻ കഴിയും. ഇങ്ങനെ കേടുകൂടാതെ സൂക്ഷിക്കുന്ന ചക്കവരട്ടി ഉപയോഗിച്ച് പിന്നീട് ചക്ക പായസം ചക്ക അട എന്നിവയൊക്കെ ഉണ്ടാക്കാൻ സാധിക്കും. ചക്ക വരട്ടി ഉണ്ടാക്കാൻ ഏറ്റവും നല്ലത് വരിക്ക ചക്ക പഴം ആണ്. നന്നായി പഴുത്ത ഒന്നര കിലോ വരിക്കച്ചക്ക എടുക്കുക. ചകിണി കളഞ്ഞ് കുരു ഇല്ലാതാക്കി വൃത്തിയാക്കി എടുത്ത്

ചക്കപ്പഴം കുക്കറിൽ ഇട്ട് 5 വിസിൽ കേൾക്കും വരെ പാകം ചെയ്യുക. സ്വാദിഷ്ടമായ ചക്കവരട്ടി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കൂടുതൽ അറിയാനും സംശയങ്ങൾ തീർക്കുവാനും ഈ വീഡിയോ മുഴുവനായും കാണുക. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ..ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.credit : Mehbin Tech Tasty Jackfriut Halwa Recipe

Rate this post