Suryakumar This Wicket Video;ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. മത്സരത്തിൽ ടോസ് നേടി ബൌളിംഗ് സെലക്ട് ചെയ്ത ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തിന് പേസർമാർ സമ്മാനിച്ചത് സ്വപ്ന തുല്യ തുടക്കം.
ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ യുവ ഓപ്പണർ ശുഭ്മാൻ ഗിൽ വിക്കെറ്റ് നഷ്ടമായി. ഗിൽ ഒരിക്കൽ കൂടി സ്റ്റാർക്ക് ബോളിൽ പുറത്തായപ്പോൾ രണ്ടാം ഏകദിനത്തിൽ ടീമിലേക്ക് തിരികെ എത്തിയ രോഹിത് ശർമ്മയെയും സ്റ്റാർക്ക് വീഴ്ത്തി. എന്നാൽ എല്ലാവരെയും ഞെട്ടിച്ചത് സൂര്യകുമാർ യാദവ് വിക്കറ്റ് തന്നെയാണ്.

രോഹിത് വിക്കെറ്റ് പിന്നാലെ നാലാം നമ്പറിൽ എത്തിയ സൂര്യയെ ഇത്തവണയെയും ഒന്നാം ബോളിൽ തന്നെ സ്റ്റാർക്ക് പുറത്താക്കി. ഒന്നാം ഏകദിനത്തിലെ പോലെ സ്റ്റാർക്ക് ഇൻ സ്വിങ് ബോളിൽ വിക്കെറ്റ് മുന്നിൽ കുരുങ്ങി സൂര്യകുമാർ പുറത്തായി. ഒരിക്കൽ കൂടി ഗോൾഡൻ ഡക്ക് ആയി സൂര്യ മടങ്ങിയത് ഇന്ത്യൻ ക്യാമ്പിൽ ഞെട്ടൽ സൃഷ്ടിച്ചു.