സഞ്ജുവിന്റെ ടീമിന് എട്ടിന്റെ പണി 😱സൂപ്പർ താരത്തെ എത്തിച്ച് മുംബൈ ഇന്ത്യൻസ്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിലെ ഏറ്റവും വാശിയെറിയ മത്സരത്തിനാണ് ഇന്ന് ക്രിക്കറ്റ്‌ ലോകം സാക്ഷിയാകുന്നത്. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ടീമും രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടുമ്പോൾ പോരാട്ടം കടുക്കുമെന്ന് തീർച്ച.

സീസണിലെ രണ്ടാമത്തെ മത്സരത്തിനായി ഇരു ടീമുകളും കളിക്കാനായി എത്തുമ്പോൾ ചില ക്ലാസ്സിക്ക് പോരാട്ടങ്ങൾക്ക് കൂടി ഈ മത്സരം കാരണമായി മാറും. നായകന്മാരുടെ മത്സരത്തിൽ സഞ്ജുവും രോഹിത്തും നേർക്കുനേർ വരുമ്പോൾ രണ്ട് ടീമുകളും ഒപ്പത്തിനൊപ്പം തന്നെയാണ്. സീസണിലെ ആദ്യത്തെ മത്സരത്തിൽ രാജസ്ഥാൻ മിന്നും ജയം സ്വന്തമാക്കിയപ്പോൾ തോൽവിയായിരുന്നു മുംബൈക്ക് ലഭിച്ചത്.

അതേസമയം ഇന്നത്തെ മത്സരത്തിൽ നിർണായകമായ ഒരു മാറ്റത്തിനായി തയ്യാറെടുപ്പ് കൂടി നടത്തുകയാണ് മുംബൈ ഇന്ത്യൻസ്. സ്റ്റാർ ബാറ്റ്‌സ്മാനായ സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻസ് പ്ലായിങ് ഇലവനിലേക്ക്സ്ഥാനം നേടുമെന്ന് ഉറപ്പായി കഴിഞ്ഞു. മിഡിൽ ഓർഡർ ബാറ്റിംഗിന് കരുത്തായി മാറുമ്പോൾ മുംബൈ സഞ്ജുവിനും ടീമിനും ആശങ്കയായി മാറുമെന്നത് തീർച്ച. നേരത്തെ പരിക്ക് കാരണം ഇന്ത്യൻ ടീമിൽ നിന്നും വിശ്രമം നേടി നാഷണൽ ക്രിക്കറ്റ്‌ അക്കാഡമിയിൽ പരിശീലനം നടത്തി പൂർണ്ണ ഫിറ്റ്നസ് സ്വന്തമാക്കിയ സൂര്യകുമാർ മികച്ച ഐപിൽ ഫോമിലുള്ള താരവുമാണ്.

കഴിഞ്ഞ ദിവസം കോവിഡ് ക്വാറന്റൈന്‍ പൂർണ്ണമായി പൂര്‍ത്തിയാക്കി ഇന്നലെ മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം ചേര്‍ന്ന സൂര്യകുമാര്‍ യാദവ് ടീമംഗങ്ങള്‍ക്കൊപ്പം ജിമ്മില്‍ ട്രെയിനിംഗ് നടത്തുന്ന ചിത്രങ്ങൾ അടക്കം മുംബൈ ഇന്ത്യൻസ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു.