നിലവിൽ 20-20യിലെ ഏറ്റവും മികച്ച താരം അവനാണ്; ഇന്ത്യൻ സൂപ്പർതാരത്തെ വാനോളം പുകഴ്ത്തി ദക്ഷിണാഫ്രിക്കൻ താരം

നിലവിൽ 20-20യിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് സൂര്യകുമാർ യാദവ്. ഈ വർഷം 20-20യിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ നേടിയ താരവും സൂര്യകുമാർ യാദവാണ്. നിലവിൽ ദക്ഷിണാഫ്രിക്കെതിരെ പരമ്പര നടന്നുകൊണ്ടിരിക്കുമ്പോൾ ആദ്യ മത്സരത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതിൽ മുഖ്യപങ്ക് വഹിച്ചത് സൂര്യയാണ്.

33 പന്തിൽ പുറത്താകാതെ 50 റൺസായിരുന്നു താരം നേടിയത്. സൂര്യയുടെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഈ സീസണിൽ 732 റൺസാണ് താരം നേടിയത്. ഐസിസി പുറത്തുവിട്ട ഈ ലോകകപ്പിൽ തിളങ്ങാൻ സാധ്യതയുള്ള താരങ്ങളുടെ പട്ടികയിൽ ആദ്യ 5 താരങ്ങളിൽ സൂര്യകുമാർ യാദവും ഉണ്ട്.

കഴിഞ്ഞ ലോകകപ്പിൽ ടീമിൽ ഉണ്ടായിരുന്നെങ്കിലും ശോഭിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. നാല് ഇന്നിങ്സുകളിൽ നിന്നും വെറും 42 മാത്രമാണ് കഴിഞ്ഞ ലോകകപ്പിൽ സൂര്യ കുമാർ യാദവ് നേടിയത്. നിലവിൽ ഐസിസി ട്വൻറി-ട്വൻറി റാങ്കിംഗിൽ രണ്ടാം സ്ഥാനത്താണ് താരം. ഇപ്പോഴിതാ താരത്തെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ പേസർ വെയിൻ പാർനൽ. നിലവിൽ 20 ലോകത്തിലെ ഏറ്റവും മികച്ച താരമാണ് സൂര്യകുമാർ യാദവ് എന്നാണ് ദക്ഷിണാഫ്രിക്കൻ പേസർ പറഞ്ഞത്. സൂര്യകുമാർ യാദവിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ വായിക്കാം.

“കഴിഞ്ഞ രണ്ട് മാസമായി ഞാന്‍ സൂര്യയുടെ പ്രകടനം ശ്രദ്ധിക്കുന്നുണ്ട്. വ്യക്തിപരമായി എനിക്ക് തോന്നുന്നു, നിലവില്‍ ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് സൂര്യ.ആദ്യ മത്സരത്തില്‍ ഒന്നും ഞങ്ങളുടെ പദ്ധതിക്കനുസരിച്ച് നടന്നില്ല. എന്നാല്‍ മറ്റൊരു വേദിയില്‍ ചിലപ്പോള്‍ നന്നായി കളിക്കാന്‍ സാധിച്ചേക്കും. ഞങ്ങളുടെ ബാറ്റര്‍മാര്‍ ലോകോത്തര നിലവാരമുള്ളവരാണ്. രണ്ടാം ടി20യില്‍ ടീം തിരിച്ചെത്തും.”- പാർനൽ പറഞ്ഞു.