അദ്ദേഹത്തിനൊപ്പം ബാറ്റിംഗ് ഞാൻ ഇഷ്ടപെടുന്നു!! മത്സര ശേഷം സൂര്യകുമാർ പറഞ്ഞത് കേട്ടോ??

ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പിൽ വിജയം തുടർ കഥയാക്കി ഇന്ത്യൻ ടീം. ടൂർണമെന്റിലെ ആദ്യത്തെ മാച്ചിൽ പാകിസ്ഥാൻ എതിരെ ആവേശ ജയം നേടിയ ടീം ഇന്ത്യ ഇന്നലെ നടന്ന മത്സരത്തിൽ ഹോളണ്ട് ടീമിനെയാണ് 56 റൺസിന് തകർത്തത്. ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങിയാണ് ഇന്ത്യൻ സംഘം മറ്റൊരു ജയവും നിർണായകമായ രണ്ട് പോയിന്റ്സും നേടിയത്.

ടോസ് നേടി ആദ്യം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ അൽപ്പം വിക്കറ്റുകൾ നഷ്ടമായി എങ്കിലും മൂന്നാം വിക്കറ്റിൽ ഒരിക്കൽ കൂടി രക്ഷകരായി എത്തിയത് സൂര്യകുമാർ : വിരാട് കോഹ്ലി സഖ്യം. ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് പിന്നാലെ ഇരുവരും അർദ്ധ സെഞ്ച്വറികളുമായി തിളങ്ങി. മനോഹരമായ ഷോട്ടുകൾ പായിച്ച സൂര്യയാണ് അവസാന ഓവറുകളിൽ ഇന്ത്യൻ സ്കോർ അതിവേഗം ഉയർത്തിയത്. വെറും 25 ബോളുകളിൽ നിന്നാണ് സുര്യകുമാർ 51 റൺസ് അടിച്ചെടുത്തത്. സൂര്യ തന്നെയാണ് കളിയിലെ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയതും.

അതേസമയം മത്സരശേഷം തന്റെ ബാറ്റിംഗ് കുറിച്ചും ടീമിലെ തന്റെ റോൾ കുറിച്ചും മനസ്സ് തുറന്ന സൂര്യ താൻ വിരാട് കോഹ്ലിക്കൊപ്പമുള്ള ബാറ്റിംഗ് ഏറെ ഇഷ്ടപെടുന്നു എന്നും വിശദമാക്കി.’ഞാൻ ബാറ്റിംഗിന് ഇറങ്ങിയപ്പോൾ ഞാൻ സ്വയം പ്രകടിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സാഹചര്യം വളരെ ലളിതമായിരുന്നു, ആ സമയത്ത് എനിക്ക് ടെമ്പോ ഉയർത്തേണ്ടിവന്നു.ഞങ്ങൾക്ക് ഒരു ഓവറിൽ 8-10 റൺസ് നേടുകയും ഞങ്ങളുടെ ബൗളർമാർക്ക് എളുപ്പത്തിൽ പ്രതിരോധിക്കാൻ കഴിയുന്ന ടോട്ടൽ നേടുകയുംചെയ്യേണ്ടിയിരുന്നു ” സൂര്യ ടീം പ്ലാൻ എന്തെന്ന് വ്യക്തമാക്കി

അദ്ദേഹത്തോടൊപ്പം (കോഹ്‌ലി) ബാറ്റ് ചെയ്യുന്നത് ശരിക്കും ആസ്വദിക്കുന്നു, ഞങ്ങൾ ഇരുവരും ബാറ്റ് ചെയ്യുമ്പോൾ ചിന്തകൾ വളരെ വ്യക്തമാണ്. എനിക്ക് നേരത്തെ കുറച്ച് ബൗണ്ടറികൾ ലഭിച്ചാൽ, ഞങ്ങളുടെകൂട്ടുകെട്ട് മുൻപോട്ട് പോകേണ്ടതുണ്ട്. അതാണ്‌ ഞങ്ങൾ ലക്ഷ്യവും ” സൂര്യ വെളിപ്പെടുത്തി