തകരുന്ന കപ്പലിൽ അയാൾ രക്ഷകൻ :വീണ്ടും സൂര്യകുമാർ സ്പെഷ്യൽ ഷോ

എഴുത്ത് :എം.കെ.മിഥുൻ;വീണ്ടും പറയുന്നു,ഒരു കംപ്ലീറ്റ് t20 ബാറ്ററുടെ എല്ലാ ചേരുവയും അടങ്ങുന്നൊരു പാക്കേജ്,അതാണ് ഒറ്റവരിയിൽ സൂര്യ കുമാർ യാദവ്.ഓരോ വ്യത്യസ്ത പന്തിന്റെയും മെറിറ്റിന് അനുശ്രിതമായ മൂന്ന് സോണുകളിലായി ഒരു മൂന്ന് ഷോട്ടുകളെങ്കിലും അദ്ദേഹത്തിന്റെ ആവനാഴിയിലുണ്ടാകണം,എന്ത് ലാഘവത്തോടെയാണ് ഓരോ പന്തിനെയും ആ അതിർത്തിയിലേക്ക് അദ്ദേഹം പറഞ്ഞയക്കുന്നത്,എത്ര ലക്ഷ്യബോധത്തോടെയാണ് ഓരോ റൺസും അദ്ദേഹം ടീമിന്റെ ടോട്ടലിലേക്ക് എഴുതി ചേർക്കുന്നത്.

നാഷണൽ ഡ്യൂട്ടിക്കിടയിലെ ഇഞ്ചുറി മൂലം രണ്ട് മാസത്തിനടുത്ത് NCA യിൽ ചിലവഴിക്കേണ്ടി വരുന്നോരു സാഹചര്യത്തിലൂടെ കടന്ന് വന്ന്,ആ പരിക്കിന്റെയോ,പിന്നാലെ വന്ന ക്വാറന്റൈൻ മൂലമുള്ള ഫറ്റീഗോ തന്നെ ബാധിക്കുന്നില്ല എന്ന് പ്രസ്ഥാവിക്കുന്ന,ആ ടീമിന്റെ പതറുന്നൊരു ബാറ്റിംഗ് യൂണിറ്റിനെ ഒന്നാകെ തോളിലേറ്റുന്ന ബാക്ക് ടു ബാക്ക് അർദ്ധ സെഞ്ച്വറികൾ സ്വന്തമാക്കുകയാണ് സൂര്യ.

കീറോൺ പൊള്ളാർഡിനേയും,രമൺദീപ് സിങ്ങനെയും നഷ്ടമായി ലോവർ ഓഡറിലേക്ക് പതിക്കുന്നൊരു ടീമിനെ ഒറ്റക്ക് ഒരു മാച്ച് വിന്നിംഗ് ടോട്ടലിലേക്ക് നയിക്കുകയാണ് അദ്ദേഹം,ഒരു ക്ലാസിക്കൽ SKY ഇന്നിങ്സ് അല്ലെങ്കിൽ IPL ക്ലാസ്സിക്കുകളിൽ നിസംശയം സ്ഥാനം പിടിക്കാവുന്ന മനോഹരമായ ഇന്നിങ്സാണ് അദ്ദേഹം കളിച്ചവസാനിപ്പിക്കുന്നത്