കത്തികസറി സൂര്യ!!പൊളി ബാറ്റിംഗുമായി കോഹ്ലി ഇന്ത്യക്ക് വമ്പൻ സ്കോർ

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളെ അൽപ്പം ആശങ്കയിലാക്കി എങ്കിലും വെടികെട്ട് ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ കളം നിറഞ്ഞപ്പോൾ നേതർലാൻഡ് എതിരെ 20 ഓവറിൽ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടത്തിൽ 179 റൺസ് നേടി ഇന്ത്യൻ ടീം.

പാകിസ്ഥാൻ എതിരെ നിർണായക ജയം നേടി പൂർണ്ണ ആത്മവിശ്വാസത്തിൽ നേതർലാൻഡ് എതിരെ കളിക്കാൻ എത്തിയ രോഹിത് ശർമ്മയും സംഘവും ടോസ് നേടി ആദ്യം ബാറ്റിംഗ് തന്നെ തിരഞ്ഞെടുക്കുകയായി. എന്നാൽ ആദ്യത്തെ 10 ഓവറിൽ മികച്ച പ്രകടനവുമായി ബൗളർമാർ ഇന്ത്യൻ ടീമിനെ സമ്മർദ്ദത്തിലാക്കി. ഓപ്പണർ രാഹുൽ വേഗം പുറത്തായി എങ്കിലും ശേഷം അറ്റാക്കിംഗ് ഷോട്ടുകൾ അടക്കം പായിച്ച ക്യാപ്റ്റൻ രോഹിത് ഇന്ത്യൻ ഇന്നിംഗ്സ് വേഗം പകർന്നു. രോഹിത് പുറത്തായ ശേഷം എത്തിയ സൂര്യകുമാർ യാദവാണ് വെടികെട്ട് ബാറ്റിംഗുമായി ഇന്ത്യൻ സ്കോർ 179ലേക്ക് എത്തിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ്മ വെറും 39 ബോളിൽ 4 ഫോറും 3 സിക്സും അടക്കം 53 റൺസ് നേടി.

എന്നാൽ രോഹിത് പുറത്തായ ശേഷം സൂര്യകുമാർ യാദവ് അതിവേഗം റൺസ് നേടി. വെറും 25 ബോളിൽ ഏഴ് ഫോറും ഒരു സിക്സ് അടക്കം സൂര്യ 51 റൺസ് അടിച്ചെടുത്തപ്പോൾ ഈ ടി :20 ലോകക്കപ്പിൽ താൻ എന്താണ് തെളിയിക്കാൻ എത്തിയത് എന്നത് വിരാട് കോഹ്ലി ബാറ്റ് കൊണ്ട് കാണിക്കുന്നത് കാണുവാൻ കഴിഞ്ഞു.

കരുതലോടെ ബാറ്റ് വീശി ശേഷം അതിവേഗം ബാറ്റ് വീശിയ കോഹ്ലി മനോഹരമായ ഷോട്ടുകൾ അടക്കം പായിച്ചാണ് 62 റൺസ് നേടിയത്. വെറും 44 ബോളിൽ മൂന്ന് ഫോറും 2 സിക്സ് അടക്കമാണ് കോഹ്ലി ഇന്നിംഗ്സ്. പാക് ടീമിനെതീരെ കളിച്ച സെയിം ടീമുമായി തന്നെയാണ് ഇന്ത്യ എത്തിയത്.