ഇന്നാ പിടിച്ചോ നാല് സിക്സ്!! 26 റൺസ്‌ അവസാന ഓവറിൽ വാരി സൂര്യകുമാർ യാദവ്

ഹൊങ് കോങ് എതിരായ ഏഷ്യ കപ്പ് മത്സരത്തിലും വമ്പൻ ജയത്തിലേക്ക് എത്തി ടീം ഇന്ത്യ. ഇന്നലെ നടന്ന മത്സരത്തിൽ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങിയാണ് ഇന്ത്യൻ ടീം ജയം പിടിച്ചെടുത്തത്. സൂര്യ കുമാർ യാഥവാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്.

ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യ 192 റൺസ്‌ പടുത്തുയർത്തിയപ്പോൾ ശ്രദ്ധേയമായി മാറിയത് സൂര്യകുമാർ ഇന്നിംഗ്സ് തന്നെ.നാലാം നമ്പറിൽ ക്രീസിൽ എത്തിയ സൂര്യ വെറും 26 പന്തിൽ 6 ഫോറും 6 സിക്സ് അടക്കം നേടിയാണ് 68 റൺസ്‌ നേടിയത്. ഇന്ത്യൻ ഇന്നിംഗ്സിലെ അവസാന ഓവറിൽ 26 റൺസ്‌ അടക്കം ഉൾപ്പെടെയാണ് സൂര്യകുമാർ ഇന്നിങ്സ്.

പതിമൂന്നാം ഓവറിൽ ലോകേഷ് രാഹുൽ പുറത്തായ ശേഷം ക്രീസിലേക്ക് എത്തിയ സൂര്യകുമാർ യാദവ് അതിവേഗം ഇന്ത്യൻ സ്കോർ ഉയർത്തിയാണ് ഹോങ് കോങ് ബൌളിംഗ് മികവിനെ ത കർത്തത്.കോഹ്ലിക്ക്‌ ഒപ്പം മൂന്നാം വിക്കറ്റിൽ 98 റൺസാണ് സൂര്യകുമാർ ചേർത്തത്.

ഇന്ത്യൻ ഇന്നിങ്സിലെ അവസാന ഓവറിൽ നാല് സിക്സ് അടക്കം 26 റൺസാണ് താരം അടിച്ചെടുത്തത്. ഓവറിലെ ആദ്യത്തെ മൂന്ന് ബോളും സിക്സ് പായിച്ച താരം ശേഷം നാലാം ബോളിൽ സിക്സ് ശ്രമിച്ചെങ്കിലും പിഴച്ചു. പിന്നീട് നെക്സ്റ്റ് ബോൾ താരം സിക്സ് നേടി. ഈ ഒരു ഓവറിലെ ബാറ്റിങ് പിന്നാലെ ഒരു റെക്കോർഡ് കൂടി സൂര്യക്ക്‌ സ്വന്തമായി. ടി :20യിൽ ഇരുപതാം ഓവറിൽ ഏറ്റവും അധികം റൺസ്‌ ഇന്ത്യൻ താരമായി സൂര്യകുമാർ മാറി.