തമിഴ് സൂപ്പര്‍ താരം സൂര്യയ്ക്കും ഭാര്യയും നടിയുമായ ജ്യോതികയ്ക്കുമൊപ്പം സമയം പങ്കിട്ട് പൃഥ്വിരാജും ഭാര്യ സുപ്രിയയും.. എന്തോ വരാനിരിക്കുന്നു എന്ന ആശങ്കയിൽ ആരാധകർ.. |Suriya and Jyothika along with Prithvi and Supriya

Suriya and Jyothika along with Prithvi and Supriya Malayalam : പൃ ഥ്വിരാജ് സുകുമാരൻ മലയാള സിനിമ യുടെ അഹങ്കാരമായി മാറിയ നടനാണ്. പൃഥ്വിരാജ് സുകുമാരന്റെ ജീവിതമാണ് പല പുതുമുഖ താരങ്ങളും ഇന്ന് മോഡലാക്കുന്നത്. പ‍ൃഥ്വിരാജ് ഇന്ന് മലയാളത്തിലെ മുൻനിര നായകനായി ഉയർന്നുവന്നത് സ്വന്തം കഴിവും പ്രയത്നവും ഒന്ന് കൊണ്ട് മാത്രമാണ്. പൃഥ്വിരാജ് സുകുമാരൻ അന്നും ഇന്നും അഭിപ്രായങ്ങളും നിലപാടുകളും മുഖം നോക്കാതെ പറയുന്ന മലയാളത്തിലെ ചുരുക്കം ചില നടന്മാരിൽ ഒരാളാണ്. അതിനാൽ തന്നെ തുടക്കത്തിൽ പൃഥ്വിരാജിനെ ഡീ​ഗ്രേഡ് ചെയ്യാൻ മാത്രം വലിയൊരു വിഭാ​ഗം ഉണ്ടായിരുന്നു.

എന്നിട്ടും ഇൻ‌‍ഡസ്ട്രിയിൽ പിടിച്ച് നിന്ന് തന്റെ സ്വപ്നങ്ങൾ ഓരോന്നായി താരം നേടി കഴിഞ്ഞു. മലയാളത്തിലെ പാൻ ഇന്ത്യൻ സ്റ്റാർ എന്ന് പൃഥ്വിയെ വിശേഷിപ്പിക്കാം. ഭാര്യ സുപ്രിയയു പൃഥ്വിയുടെ വിജയങ്ങൾക്ക് കൂട്ടായി നിൽക്കുന്നയാളാണ്. സുപ്രിയയാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് നോക്കി നടത്തുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയിൽ പൃഥ്വിരാജ് പങ്കുവെച്ചൊരു ഫോട്ടോയാണ് വൈറലാകുന്നത്.

പൃഥ്വിരാജ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത് ഇന്ത്യൻ സിനിമയിൽ തന്നെ ഒട്ടനവധി ആരാധകരുള്ള താര ജോഡികളായ സൂര്യയേയും ജ്യോതികയേയും സന്ദർശിച്ച ചിത്രമാണ്. സൂര്യയ്ക്കും ജ്യോതികയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് പൃഥ്വിരാജ് കുറിച്ചത് പ്രചോദനം നൽകുന്ന സുഹൃത്തുക്കൾ എന്നാണ്. പൃഥ്വിരാജിന് ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക താരങ്ങളുമായും സൗഹൃദമുണ്ട്. കേരളത്തിൽ വിതരണത്തിന് എത്തുന്ന മറ്റ് ഭാഷ ചിത്രങ്ങൾ മിക്കവയും മൊഴിമാറ്റി എത്തിക്കുന്നവരിൽ പ്രധാനിയും പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. രസകരമായ കമന്റുകൾ ഫോട്ടോ വൈറലയാതോ‌ടെ ആരാധകരും പങ്കുവെച്ച് എത്തി.

‘അപ്പോ സൂര്യയുടെ പുതിയ പടത്തിന്റെ കഥയും രാജുവേട്ടന്റെ മനസിൽ ഭദ്രമാണ്, സൂര്യയുടെ പുതിയ പടത്തിൻ്റെ കഥ ലീക്കായി’രണ്ട് പേരെയും കണ്ടാൽ ജേഷ്ഠാനുജന്മാരെ പോലെ തന്നെ തോന്നുന്നു, പൃഥ്വിയുടേത് സൂര്യയുടെ ഏതോ ഒരു പുതിയ സിനിമയുടെ കഥ അറിഞ്ഞിട്ടുള്ള നിൽപ്പാണ്, നാളെ റോളക്സിന്റെ പുതിയ കഥ രാജുവേട്ടൻ പറയും’ തുടങ്ങി നിരവധി കമന്റുകളാണ് ഈ ഫോട്ടോയ്ക്ക് വന്നത്. റോളക്സിന്റെ അനിയനായി ഇനി പൃഥ്വിരാജ് അഭിനയിക്കുമോ എന്നുള്ള സംശയങ്ങളും ചില ആരാധകർ പ്രകടിപ്പിച്ചതായി കാണാം.

Rate this post