ഇന്ത്യൻ ടീം അറിയാൻ പാകിസ്ഥാൻ വീക്ക്‌ നെസ് അതാണ്‌!! ചൂണ്ടികാട്ടി സുനിൽ ഗവാസ്ക്കർ

ഇന്ത്യൻ ക്രിക്കറ്റ്‌ ലോകം മുഴുവൻ ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ – പാകിസ്ഥാൻ ടി20 ലോകകപ്പ് മത്സരത്തിലേക്ക് ചുരുങ്ങുകയാണ്. മത്സരത്തിലെ കുറിച്ചുള്ള ചർച്ചകളും, ആശങ്കകളും, അഭിപ്രായങ്ങളും എല്ലാം മത്സരം അടുക്കുംതോറും ചൂടുപിടിച്ചു വരികയാണ്. 2021 ടി20 ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തിയപ്പോൾ, മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച പാക് ഫാസ്റ്റ് ബൗളർ ഷഹീൻ അഫ്രീദി തന്നെയാണ് ഇത്തവണയും ഇന്ത്യക്ക് വെല്ലുവിളി ഉയർത്തുന്നത്.

പരിക്കിന്റെ പിടിയിലായിരുന്ന ഷഹീൻ, ലോകകപ്പിന് മുൻപ് സുഖം പ്രാപിക്കുകയും, പാക് ടീമിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു. ലോകകപ്പിന് മുന്നോടിയായി നടന്ന അഫ്ഗാനിസ്ഥാനിതിരായ സന്നാഹ മത്സരത്തിൽ, തന്റെ ബൗളിംഗ് വേഗതക്കും മികവിനും ഒന്നും യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല എന്ന് ഷഹീൻ തെളിയിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ ഷഹീൻ ഉയർത്തുന്ന വെല്ലുവിളിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

“അവന്റെ (ഷഹീൻ അഫ്രീദി) ശാരീരിക ക്ഷമതയെക്കുറിച്ചും അവൻ എങ്ങനെ രൂപഭേദം വരുത്തും എന്നതിനെക്കുറിച്ചുമായിരുന്നു അവരുടെ (പാകിസ്ഥാൻ) പ്രധാന ആശങ്ക എന്ന് ഞാൻ കരുതുന്നു. തീർച്ചയായും, അവൻ എറിഞ്ഞ രണ്ട് ഓവറിൽ, അവൻ പൂർണ്ണ ഫിറ്റ്നസിലേക്ക് തിരിച്ചെത്തിയതായി അവൻ കാണിച്ചുതന്നു. അതിനാൽ വ്യക്തമായും പാക്കിസ്ഥാന്റെ ആ തലവേദന മാറി,” സുനിൽ ഗവാസ്കർ പറഞ്ഞു. എന്നാൽ, പാക് ടീം ഇപ്പോഴും പൂർണതോതിൽ ഇമ്പ്രൂവ് ആകാത്ത മേഖലയെ കുറിച്ചും ഗവാസ്കർ സംസാരിച്ചു.

“അവർ (പാകിസ്ഥാൻ) ഇംഗ്ലണ്ടിനെതിരെ കളിച്ചതിൽ നിന്നും ക്യാച്ചിംഗിൽ മികച്ചതായി കാണപ്പെട്ടു. ഗ്രൗണ്ട് ഫീൽഡിങ്ങിലും അവർ മികച്ചതായി വരുന്നു. ഈ രണ്ട് മേഖല തന്നെയാണ് അവർക്ക് എപ്പോഴും ആശങ്ക ഉണ്ടാക്കുന്നത്. ഈ രണ്ട് വശങ്ങളിലും അവർ പൂർണമായി മെച്ചപ്പെട്ടു എന്ന് ഞാൻ കരുതുന്നില്ല. ഞായറാഴ്ച ഇന്ത്യയെ നേരിടുമ്പോൾ അവർക്ക് ഫീൽഡിംഗ് പോരായ്മകൾ തന്നെയാകും തിരിച്ചടിയാവുക,” ഗവാസ്‌കർ പറഞ്ഞു.