
ഈ ഡ്രിങ്ക് ഒരു ഒറ്റ ഗ്ലാസ്സ് കുടിച്ചാൽ മതി; എല്ലാ ക്ഷീണവും മാറും, ചിലവ് ആണെങ്കിലോ വളരെ തുച്ഛം | Summer Drink Recipe
Summer Drink Recipe Malayalam : ഓരോ വർഷം ചെല്ലും തോറും വേനൽ കാലത്ത് ചൂടിന്റെ കാഠിന്യം കൂടി കൂടി വരികയാണ്. ഇപ്പോൾ പുറത്തേക്ക് ഒന്ന് ഇറങ്ങിയാൽ തന്നെ ആകെ ക്ഷീണവും പരവേശവും ആണ്. അങ്ങനെ ഉള്ള അവസരങ്ങളിൽ കുടിക്കാൻ പറ്റിയ ഒരു ഡ്രിങ്ക് ആണ് താഴെ കാണുന്ന വീഡിയോയിൽ ഉള്ളത്. ഒരുപാട് കാശ് ചിലവാക്കാതെ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഈ ഡ്രിങ്ക് ഒരു കവിൾ കുടിച്ചാൽ തന്നെ ക്ഷീണം പമ്പ കടക്കും എന്നാണ് പറയുന്നത്.
വളരെ രുചികരമായ ഒരു ലസ്സി ഉണ്ടാക്കുന്ന രീതിയാണ് വീഡിയോയിൽ കാണിക്കുന്നത്. ആരോഗ്യത്തിന് വളരെ നല്ലതാണ് ലസ്സി. അത്രയ്ക്ക് ആരോഗ്യകരമായ ലസ്സി ഉണ്ടാക്കാനായി ഒരു ബൗളിൽ കുറച്ച് കട്ട തൈര് എടുക്കണം. ഇതിനെ ഒരു വിസ്‌ക് ഉപയോഗിച്ച് കട്ട ഉടച്ചു എടുക്കണം. ഇതോടൊപ്പം തന്നെ ആവശ്യത്തിന് പഞ്ചസാരയും കൂടി ചേർത്ത് യോജിപ്പിക്കണം. ഇതിനെ ഒരു മിക്സിയിൽ ഇട്ട് അടിച്ചെടുക്കണം. ബീറ്റർ ഉണ്ടെങ്കിൽ അതാണ് ഏറ്റവും നല്ലത്.

ഇത് അടിക്കുമ്പോൾ കുറച്ച് ഏലയ്ക്ക പൊടി ചേർക്കാം. ഇല്ലെങ്കിൽ റോസ് വാട്ടർ വേണമെങ്കിൽ അതും ചേർക്കാം. ഒപ്പം അൽപം മാത്രം വെള്ളം ചേർക്കാം. ഇതിനെ ഒരു സെർവിങ് ഗ്ലാസ്സിലേക്ക് മാറ്റിയിട്ട് കാണാൻ ഒരു ഭംഗിക്ക് കുറച്ച് പിസ്തായും കൂടി ചെറുതായി പൊടിച്ച് ചേർക്കാം. രുചികരം എന്നതിൽ ഉപരി ആരോഗ്യകരം കൂടിയാണ് ഈ ഒരു ഡ്രിങ്ക്.
കുട്ടികൾക്ക് പുറത്തു നിന്നും ഓരോ ജ്യൂസും മറ്റും വാങ്ങി നൽകുന്നതിനെക്കാൾ പതിൻമടങ്ങ് നല്ലതാണ് ഇങ്ങനെ ഉള്ള ഡ്രിങ്ക് വീട്ടിൽ തന്നെ ഉണ്ടാക്കി നൽകുന്നത്. വിരുന്നുകാർക്ക് നല്കാനും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒന്നാണ് ഈ ഡ്രിങ്ക്. Summer Drink Recipe