സഞ്ചുവിനും ടീമിനും അടുത്ത തിരിച്ചടി :സൂപ്പർ താരം ഈ സീസൺ കളിക്കില്ല

ഏറെ ആരാധകരെ സമ്പാദിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ രൂക്ഷ കോവിഡ് വ്യാപനത്തെ തുടർന്ന് മെയ്‌ ആദ്യ വാരം ബിസിസിഐ പാതിവഴിയിൽ നിർത്തിവെച്ചത് ക്രിക്കറ്റ്‌ ലോകത്തെ നിരാശയിലാക്കിയിരുന്നു.സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ എല്ലാം യുഎയിൽ തന്നെ നടത്തുവാനും ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ ചർച്ചകൾ നടത്തി വരികയാണ്. സെപ്റ്റംബർ :ഒക്ടോബർ മാസം ടൂർണമെന്റിലെ അവശേഷിക്കുന്ന മത്സരങ്ങൾ എല്ലാം ഭംഗിയായി നടത്താം എന്നാണ് ആരാധകരുടെയും പ്രതീക്ഷ.

എന്നാൽ ശേഷിച്ച മത്സരങ്ങളിൽ വിദേശ താരങ്ങളുടെ അഭാവം എല്ലാ ടീമുകൾക്കും വലിയ തലവേദനയാണ് സൃഷ്ട്ടിക്കുന്നത്. ഇപ്പോൾ മലയാളി സൂപ്പർ താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ ടീമിന് കനത്ത തിരിച്ചടി നൽകി ബംഗ്ലാദേശ് സ്റ്റാർ പേസ് ബൗളർ മുസ്തഫിസുർ റഹ്മാൻ ശേഷിക്കുന്ന സീസൺ കളിക്കില്ല എന്നത് വ്യക്തമായി.ഈ സീസൺ ഐപിൽ കളിക്കുവാൻ ഇനി താരങ്ങളെ ആരെയും വിട്ടുനൽകുവാനാകില്ലയെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ്‌ ബോർഡ്‌ ഇന്നലെ വിശദമാക്കി.

പതിനാലാം സീസണിലെ ഫൈനൽ ഉൾപ്പെടെ ശേഷിക്കുന്ന മുപ്പത്തിയൊന്ന് മത്സരങ്ങൾ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ലങ്ക തുടങ്ങിയ രാജ്യങ്ങളിലെ താരങ്ങളുടെ ആഭാവത്തിൽ എപ്രകാരം നടക്കും എന്നതിലാണ് ക്രിക്കറ്റ്‌ പ്രേമികളുടെയും ആശങ്ക. നേരത്തെ ജോഫ്ര ആർച്ചർ, ബെൻ സ്റ്റോക്സ്, ജോസ് ബട്ട്ലർ തുടങ്ങിയ പ്രമുഖ താരങ്ങൾ ഈ സീസൺ കളിക്കില്ലയെന്ന് വ്യക്തമായത്തോടെ പ്ലെയിങ് ഇലവനിൽ നാല് വിദേശ താരങ്ങളെ എങ്ങനെ ഉൾപ്പെടുത്തും എന്നതും രാജസ്ഥാൻ റോയൽസ് ടീം ഇനി നേരിടുവാൻ പോകുന്ന ഏറ്റവും പ്രധാന വെല്ലുവിളിയാണ്.

വരാനിരിക്കുന്ന ഐസിസി ലോക ടി :ട്വന്റി ലോകകപ്പും ചില തിരക്കേറിയ ദേശീയ പരമ്പരകൾ കളിക്കുവാനിരിക്കെ ടീമിലെ തരങ്ങൾക്ക് ഐപിൽ കളിക്കുവാൻ അനുമതി നൽകുവാനാവില്ല എന്ന് ഉറപ്പിച്ച് പറയുകയാണ് ഇപ്പോൾ ബിസിബി പ്രസിഡന്റ്‌ നസുമുൾ ഹസൻ. രാജസ്ഥാൻ റോയൽസ് ടീമിലെ പേസർ മുസ്തഫിസുർ റഹ്മാനെ കൂടാതെ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ് താരം ഷാക്കിബ് അൽ ഹസ്സനും വരുന്ന മത്സരങ്ങൾ കളിക്കില്ല.

volleyliveindia We would like to show you notifications for the latest news and updates.
Dismiss
Allow Notifications