അവന് കരിയർ ഏൻഡ് സംഭവിച്ചേനെ 😵‍💫😵‍💫😵‍💫ആ സത്യം തുറന്ന് പറഞ്ഞു മുൻ താരം

ഇന്ത്യ തങ്ങളുടെ മൂന്നാം ടെസ്റ്റിൽ വരുത്തിയ മാറ്റങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ഓപ്പണർ കെ എൽ രാഹുലിന് പകരം ശുഭമാൻ ഗില്ലിനെ ആയിരുന്നു ഇന്ത്യ മൂന്നാം ടെസ്റ്റിൽ കളിപ്പിച്ചിരുന്നത്. രാഹുലിനെ പോലെ തന്നെ ശുഭമാൻ ഗില്ലിനും മൂന്നാം ടെസ്റ്റിൽ തിളങ്ങാനായില്ല എന്നത് വസ്തുതയാണ്. എന്നിരുന്നാലും മൂന്നാം ടെസ്റ്റിൽ ഇന്ത്യ രാഹുലിനെ കളിപ്പിക്കാതിരുന്നത് അയാൾക്ക് ലഭിച്ച വലിയ ഭാഗ്യം തന്നെയാണ് എന്ന് മുൻ ഇന്ത്യൻ താരം ശ്രീകാന്ത് പറയുന്നു. ഒരുപക്ഷേ രാഹുൽ മത്സരത്തിൽ കളിക്കുകയും ബാറ്റിംഗിൽ പരാജയപ്പെടുകയും ചെയ്തിരുന്നെങ്കിൽ അയാളുടെ കരിയർ തന്നെ അവസാനിച്ചെനെ എന്നാണ് ശ്രീകാന്തിന്റെ പക്ഷം.

മത്സരത്തിനായി ക്രമീകരിച്ച ഇൻഡോർ പിച്ചിന്റെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ശ്രീകാന്തിന്റെ ഈ പരാമർശം. “കെഎൽ രാഹുലിനെ ഇന്ത്യ കളിപ്പിക്കാതിരുന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്. അയാൾ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ കളിക്കാതിരുന്നത് എന്തുകൊണ്ടും നന്നായി. അയാൾ ഇത്തരം വിക്കറ്റിൽ കളിക്കുകയും ബാറ്റിംഗിൽ പരാജയമാവുകയും ചെയ്തിരുന്നെങ്കിൽ അയാളുടെ കരിയർ തന്നെ ചിലപ്പോൾ അവസാനിച്ചെനെ. എന്തായാലും രാഹുലിനെ മത്സരത്തിൽ ഇന്ത്യ കളിപ്പിച്ചില്ല.”- ശ്രീകാന്ത് പറയുന്നു.

ഒപ്പം ഇൻഡോറിലെ പിച്ചിനെയും ശ്രീകാന്ത് വിമർശിക്കുകയുണ്ടായി. “ഇത്തരം പിച്ച് ബാറ്റർമാർക്ക് യാതൊരു തരത്തിലും അവസരം നൽകുന്നില്ല. പിച്ച് വളരെ പ്രയാസമേറിയതാണ്. ഏത് ബാറ്ററായാലും തന്നെ പിച്ചിൽ റൺസ് കണ്ടെത്തുക എന്നത് വളരെ പ്രയാസമാണ്. ഓസ്ട്രേലിയയുടെ സ്പിന്നർ കൂനെമാൻ എറിഞ്ഞ ആദ്യ പല പന്തുകളും ചതുരാകൃതിയിൽ പോലും തിരിയുകയുണ്ടായി. ഇതിൽ നിന്ന് വ്യക്തമാകുന്നത് ഈ പിച്ചിൽ വിക്കറ്റുകൾ നേടുക എന്നത് അത്ര വലിയ കാര്യമല്ല എന്നാണ്. ഒരുപക്ഷേ ഞാൻ ബോൾ ചെയ്തിരുന്നെങ്കിൽ എനിക്കും ഈ പിച്ചിൽ നിന്ന് വിക്കറ്റുകൾ ലഭിച്ചേനെ.”- ശ്രീകാന്ത് കൂട്ടിച്ചേർത്തു.

ഇൻഡോർ മത്സരത്തിലെ പിച്ചിനെതിരെ ഇതിനുമുമ്പും വിമർശനങ്ങൾ ഉയർന്നിരുന്നു. മത്സരശേഷം ഐസിസി പിച്ചിനെ മോശം എന്ന് റേറ്റ് ചെയ്യുകയും ചെയ്തു. മാർച്ച് 9ന് അഹമ്മദാബാദിലാണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.

Rate this post