30 റൺസിൽ ഡിക്ലയർ ചെയ്ത നായകനോ 😱ക്രിക്കറ്റ്‌ ലോകത്ത് ഇത് ആദ്യം

എഴുത്ത് : രെഞ്ജി ഇസബെല്ല;വെറും 30 റൺസിന് ഇന്നിങ്സ് ഡിക്ലയർ ചെയ്യാൻ പറ്റോ സക്കീർഭായിക്ക്എന്നാൽ തനിക്ക് പറ്റും എന്ന് തെളിയിച്ച ക്യാപ്റ്റൻ M.V Sreedhar1997-98 രഞ്ജി സീസൺ. First റൗണ്ടിൽ നിന്നും തമിൾനാടിനെ മറികടന്ന് അടുത്ത റൗണ്ടിലേക്ക് എലിജിബിലിറ്റി നേടാൻ ഹൈദരാബാദിന് ഏറ്റവും കുറഞ്ഞത് ഒരു First ഇന്നിങ്സ് ലീഡ് draw എങ്കിലും ആവശ്യമായിരുന്നു.

തുലാമഴ കവർന്ന മത്സരങ്ങൾക്കൊടുവിൽ1997 ലെ ഇന്നേ ദിവസം. അടുത്ത റൗണ്ടിലേക്ക് കടക്കണമെങ്കിൽ ഇന്നിങ്സ് ലീഡ് draw മാത്രമായിരുന്നു ആ നായകന്റെ മുന്നിലുള്ള വഴി. മഴപ്പെയ്ത്തിന്റെ പൂരം ക്രിക്കറ്റ് ആവേശത്തെ കവർന്നെടുത്തപ്പോൾ മൂന്നാംദിനം ആ ക്യാപ്ടൻ തന്റെ ടീമിനെ 30/2 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. ഏതു നിമിഷവും മഴ പ്രതീക്ഷിക്കാവുന്ന അവസ്ഥയിലേ ഭാഗ്യംതേടൽ ആയിരുന്നത് … മറുപടി ബാറ്റിംഗ് ആരംഭിച്ച തമിൾ നാട് 33/1 എന്ന നിലയിൽ നിൽക്കുമ്പോൾ പുനരാരംഭിച്ച മഴ തമിൾനാടിനു ഒന്നാം ഇന്നിങ്സ് ലീഡും അടുത്ത റൗണ്ടും സമ്മാനിച്ചു

പോസ്റ്റ്‌ മനസ്സിലാകാത്തവർക്കായി;ഹൈദരാബാദ് 1st ഇന്നിങ്സ്, 1st day 30/2 ശേഷം മഴ,2nd day;മഴ.3rd day : രാവിലേ ചെറിയ വെയിൽ വിരിഞ്ഞ ദിവസം. രണ്ടും കല്പിച് captian MV sridhar 30/2 എന്ന സ്കോറിൽ declare ചെയ്യുന്നു. തമിഴ്നാടിനെ ബാറ്റിംഗിന് അയക്കുന്നു.തമിൾനാട് 33/1 എന്ന നിലയിൽ നിൽക്കുമ്പോൾ വീണ്ടും മഴ.4th Day മഴ.

ചതുർദിന മത്സരത്തിൽ മഴ കളിച്ചപ്പോൾ തമിൾനാടിനു ഒന്നാം ഇന്നിങ്സ് ലീഡും 3 പോയിന്റും ലഭിച്ചു. തമിൾനാട് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി.ക്യാപ്റ്റൻ അപൂർവ ധൈര്യത്തിൽ എടുത്ത 30/2 എന്ന declare നും ഹൈദരാബാദ് ടീമിനെ രക്ഷിക്കാൻ ആയില്ല.