ടി :20 ലോകക്കപ്പിൽ സഞ്ജു കളിച്ചിരുന്നേൽ 😳😳പറയാൻ കാരണം ഇതാണ്!! Sanju Amazing Batting Form

ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ തുടർച്ചയായി ദേശീയ സെലക്ടർമാർ തഴയുന്നു എന്ന വിഷയം ക്രിക്കറ്റ് ലോകം ഏറെ ചർച്ച ചെയ്തതാണ്. അവസരം നൽകുമ്പോഴെല്ലാം മികവ് തെളിയിക്കാനുള്ള സഞ്ജുവിന് തുടർച്ചയായി അവസരങ്ങൾ നൽകിയില്ല എന്ന് മാത്രമല്ല, പലപ്പോഴും സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടും പ്ലെയിങ് ഇലവനിൽ കളിക്കാൻ അവസരം നൽകിയിരുന്നില്ല. കഴിഞ്ഞ ഏഷ്യ കപ്പിൽ നിന്ന് തഴഞ്ഞ സഞ്ജുവിനെ, ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തും എന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നതാണ്.

ഓസ്ട്രേലിയൻ പിച്ചിൽ സഞ്ജുവിന് തിളങ്ങാൻ ആകും എന്ന് മുൻ ക്രിക്കറ്റർമാർ ഉൾപ്പെടെയുള്ളവർ വിലയിരുത്തിയിട്ടും, സഞ്ജുവിന് അവസരം നൽകാൻ സെലക്ടർമാർ തയ്യാറായില്ല. സഞ്ജുവിനെ ടി20 ടീമിലേക്ക് പരിഗണിക്കാൻ ടീമിലെ വിക്കറ്റ് കീപ്പർമാരുടെ ആധിക്യം അനുവദിക്കുന്നില്ല എന്നായിരുന്നു ബിസിസിഐയോടെ അടുത്ത ഇതിവൃത്തങ്ങളുടെ വിശദീകരണം. എന്നാൽ, ദക്ഷിണാഫ്രിക്കെതിരായ പുരോഗമിക്കുന്ന ഏകദിന പരമ്പരയിൽ കളിക്കുന്ന സഞ്ജു, തന്റെ പ്രതിഭ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കെതിരായ ആദ്യ ഏകദിനത്തിൽ ആറാമനായി ക്രീസിൽ എത്തിയ സഞ്ജു, അർദ്ധ സെഞ്ച്വറി പ്രകടനവുമായി തിളങ്ങിയിരുന്നു. കണക്കുകളുടെയും സാധ്യതകളുടെയും അടിസ്ഥാനത്തിൽ, സഞ്ജുവിനെ ടി20 ടീമിൽ ഉൾപ്പെടുത്താതിരിക്കാൻ സെലക്ടർമാർ കണ്ടെത്തിയ കാരണം എത്രത്തോളം വാസ്തവത്തോട് യോജിച്ചിരിക്കുന്നതാണ് എന്ന് പരിശോധിക്കണം. ബാറ്റിംഗ് ലൈനപ്പിൽ സഞ്ജുവിന് ഇടം കണ്ടെത്താൻ ആകുമോ എന്നതാണ് ചോദ്യം.

ഓപ്പണർമാരുടെ റോളിൽ രോഹിത് ശർമ്മയും കെഎൽ രാഹുലും ഇറങ്ങുമ്പോൾ, മൂന്നാമനായി വിരാട് കോഹ്‌ലി എത്തും നാലാം നമ്പർ സൂര്യകുമാർ യാദവും ഉറപ്പിച്ചു കഴിഞ്ഞു. എന്നാൽ, അഞ്ചാം നമ്പറിൽ ആരിറങ്ങും? വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്, ഓൾറൗണ്ടർ ദീപക് ചാഹർ എന്നിവരുടെ പേരുകളാണ് ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിലെ അഞ്ചാം നമ്പറിലേക്ക് പരിഗണിക്കുന്നത്. ബാറ്റിംഗ് ഓർഡർ ശക്തിപ്പെടുത്തുക എന്നതാണ് ഇന്ത്യ ലക്ഷ്യമിടുന്നതെങ്കിൽ, നിലവിൽ പരിഗണിക്കുന്ന കളിക്കാരെക്കാൾ അഞ്ചാം നമ്പറിൽ സഞ്ജു മികച്ചു നിൽക്കും.