
പിറന്നാൾ ദിനത്തിൽ സൗബിൻ മകന് ഒരുക്കിയ വിരുന്ന് കണ്ടോ? സർക്കസ് കൂടാരം പോലൊരു പിറന്നാൾ പാർട്ടി; കളർഫുൾ പിറന്നാൾ ആഘോഷം വൈറൽ!! | Soubin Shahir Son Orhan Birthday Celebration Viral
Soubin Shahir Son Orhan Birthday Celebration Viral Malayalam : മലയാള സിനിമയിൽ സജീവസാന്നിധ്യമായ നടനും സംവിധായകനും ആണ് സൗബിൻ ഷാഹിർ. അഭിനയത്തിലെയും സംസാരത്തിലെയും വ്യത്യസ്തതയാണ് ഇദ്ദേഹത്തെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനും പരിചിതനുമാക്കി തീർത്തത്. താരം അഭിനയിക്കുന്ന ഓരോ ചിത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. മാത്രമല്ല പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. സമൂഹമാധ്യമങ്ങളിലും സജീവമാണ് സൗബിൻ.
സമൂഹത്തിൽ ഉണ്ടാകുന്ന പല കാര്യങ്ങളെക്കുറിച്ചും തന്റെ അഭിപ്രായം വ്യക്തമായി രേഖപ്പെടുത്താൻ സൗബിൻ മടിക്കാറില്ല. കഴിഞ്ഞദിവസം സൗബിന്റെ മകൻ ഓർഹാന്റെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.ചിത്രം എന്നതിലുപരി ആ ചിത്രം ആരെടുത്തു എന്നതിന്റെ പേരിലായിരുന്നു അത് വൈറലായത്. പ്രേക്ഷകരുടെ പ്രിയതാരം മമ്മൂട്ടിയുടെ ക്ലിക്ക് ആയിരുന്നു അത്. ഇപ്പോഴിതാ സൗബിന്റെയും കുടുംബത്തിന്റെയും മറ്റൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.സൗബിനും, ജീവിതപങ്കാളി ജാമിയ സാഹിറും, മകനും ചേർന്ന ചില ചിത്രങ്ങളാണ്.
മകൻ ഓർഹാന്റെ നാലാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു ആഘോഷം തന്നെയായിരുന്നു ഇവർ മകനുവേണ്ടി അറേഞ്ച് ചെയ്തിരുന്നത്.വ്യത്യസ്തമായ വസ്ത്രങ്ങളും, വ്യത്യസ്തമായ ഒരു ഫോട്ടോ ഷൂട്ടും. 2017 ലാണ് സൗബിൻ വിവാഹിതനാകുന്നത്. തുടർന്ന് മകൻ ഉണ്ടായതും, മകന്റെ ഓരോ പിറന്നാളും പുതിയ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു.
വളരെ സന്തോഷകരമായ ഒരു ദാമ്പത്യമാണ് സൗബിന്‍റേത്.ഇതിൽ ആരാധകരും വളരെയധികം സന്തോഷിക്കുന്നു. ബർത്ത് ഡേ പാർട്ടിക്ക് വേണ്ടി ഇവർ ധരിച്ചിരുന്ന വസ്ത്രങ്ങളും വളരെ വ്യത്യസ്തമാണ്. കേക്ക് മുറിക്കുന്നതും കുഞ്ഞിന്റെയും ഭാര്യയുടെയും ഒപ്പമുള്ള സൗബിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.” The one where orhan turn 4”എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെക്കപ്പെട്ടിരിക്കുന്നത്.
View this post on Instagram