പാക് ടെസ്റ്റിനിടയിൽ ഗ്രൗണ്ടിൽ പൊട്ടിതെറിച്ച് സ്റ്റീവ് സ്മിത്ത് 😮😮അത് എടുത്തുമാറ്റാൻ അമ്പയറോട് ആവശ്യപ്പെട്ട് കുപിതനായ സ്റ്റീവ് സ്മിത്ത്

ബാബർ അസമിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാനും പാറ്റ് കമ്മിൻസ് നയിക്കുന്ന ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടക്കുന്നു. ആദ്യ രണ്ട് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചതിനാൽ പരമ്പര വിജയം നിർണയിക്കുന്ന ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ശ്രദ്ധേയമാണ്.

മത്സരത്തിൽ ടോസ് ലഭിച്ച് ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ, നിലവിൽ ഒന്നാം ഇന്നിംഗ്സിൽ 328/5 എന്ന സ്കോറിൽ ബാറ്റിംഗ് തുടരുകയാണ്. ഉസ്മാൻ ഖവാജ (91), സ്റ്റീവ് സ്മിത് (59) എന്നിവർ അർദ്ധസെഞ്ച്വറി നേടി പുറത്തായപ്പോൾ, ക്യാമറോൻ ഗ്രീൻ (62), അലക്സ്‌ കാരെ (62) എന്നിവർ അർദ്ധസെഞ്ച്വറിയോടെ ക്രീസിൽ തുടരുകയാണ്. പാകിസ്ഥാന് വേണ്ടി ഷഹീൻ അഫ്രീദിയും നസീം ഷായും 2 വീതം വിക്കറ്റുകളും, സാജിദ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി.

അതേസമയം, ഓസ്‌ട്രേലിയ 34/2 എന്ന നിലയിലായിരിക്കെ, ഒന്നാം ഇന്നിംഗ്‌സിലെ 11-ാം ഓവറിലെ നാലാമത്തെ പന്തിൽ, തന്റെ ശ്രദ്ധ തെറ്റിച്ച ബഗ്ഗി ക്യാമറയുടെ ചലനത്തിൽ ഓസ്‌ട്രേലിയൻ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് നിരാശ പ്രകടിപ്പിക്കുകയും രോഷാകുലനാവുകയും ചെയ്തു. തൽക്ഷണം അമ്പയർമാരോട് ബഗ്ഗി ക്യാമറ തന്റെ കാഴ്ചയിൽ നിന്ന് മാറ്റാൻ ഓസ്ട്രേലിയൻ ബാറ്റർ ആവശ്യപ്പെട്ടു. സ്റ്റീവ് സ്മിത്തിന്റെ ഈ നീക്കത്തെ കമന്റേറ്റർമാർ തമാശയായി കാണുകയും അവർ ചിരിക്കുകയും ചെയ്തു.

“സ്റ്റീവ് സ്മിത്തിനോട് ബഗ്ഗി മാപ്പ് അറിയിച്ചിട്ടുണ്ട്” എന്ന തലക്കെട്ടോടെ പാകിസ്ഥാൻ ക്രിക്കറ്റ്‌ ബോർഡിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, ബാറ്റ് ചെയ്യാൻ സ്ട്രൈക്കിൽ നിൽക്കുമ്പോൾ എല്ലാ വശങ്ങളിലേക്കുമുള്ള സ്റ്റീവ് സ്മിത്തിന്റെ സൂക്ഷ്മമായ നിരീക്ഷണത്തെ ഒരു വിഭാഗം ആരാധകർ അഭിനന്ദിക്കുകയും ചെയ്തു.