1900 സക്വയർ ഫീറ്റിൽ 3BHK അടങ്ങിയ സുന്ദര ഭവനം.. വിശദമായി കാണാം |Small and cute contemporary home 🏡

Small and cute contemporary home : കായംകുളത്തുള്ള 1900 ചതുരശ്ര അടിയിൽ നിർമ്മിച്ച മൂന്ന് കിടപ്പ് മുറികൾ അടങ്ങിയ വീടാണ് പരിചയപ്പെടാൻ പോകുന്നത്. 2018ലാണ് ഈ വീടിന്റെ പണി പൂർത്തികരിക്കുന്നത്. ചെറിയ സിറ്റ്ഔട്ടാണ് വീടിന്റെ മുൻവശത്ത് നൽകിരിക്കുന്നത്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ അത്യാവശ്യം വലിയ ഹാൾ ഒരുക്കിരിക്കുന്നതായി കാണാം. ഇവിടെ ഇരിക്കാനായി സോഫകളും മറ്റു സൗകര്യങ്ങളും നൽകിട്ടുണ്ട്. ലിവിങ് ഹാളിൽ നിന്ന് തന്നെ ഡൈനിങ് ഹാളിലേക്ക് പ്രവേശിക്കാവുന്നതാണ്.

അത്യാവശ്യം പേർക്ക് ഇരിക്കാൻ സാധിക്കുന്ന ഡൈനിങ് ഹാളാണ് ഒരുക്കിരിക്കുന്നത്. തൊട്ട് അടുത്ത് തന്നെ ബേസ് ഏരിയ നൽകിട്ടുണ്ട്. ആദ്യ കിടപ്പ് മുറി നോക്കുകയാണെങ്കിൽ അത്യാവശ്യം വീതിയും വലിപ്പവുമുണ്ട്. കൂടാതെ മറ്റു ആവശ്യങ്ങൾക്ക് ഒതുങ്ങിയ സൗകര്യവും ഇവിടെ ക്രെമികരിച്ചിട്ടുണ്ട്. കൂടാതെ അറ്റാച്ഡ് ബാത്രൂം ഉള്ളതാണ് ഈ മുറിയുടെ മറ്റൊരു സവിശേഷത.

ബാക്കി വരുന്ന രണ്ട് മുറികളും ഏകദേശം ഇതേ സൗകര്യങ്ങൾ തന്നെയാണ് കാണാൻ സാധിക്കുന്നത്. എല്ലാ മുറികളും ബാത്രൂം സൗകര്യം നൽകിരിക്കുന്നതായി കാണാം. വീടിന്റെ ഇന്റീരിയർ അതുപോലെ എക്സ്റ്റീരിയർ വർക്കുകൾ വളരെ സാധാരണ രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ആരും കൊതിച്ചു പോകുന്ന ഡിസൈനുകൾ തന്നെയാണ് ഡിസൈനർസ് ചെയ്തുവെച്ചിട്ടുള്ളത്. ഒരു വീട്ടിലെ പ്രധാന സ്ഥലവും സ്ത്രീകളും പുരുക്ഷമാരും ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന ഇടമാണ് അടുക്കള.

അടുക്കളയുടെ വിശേഷങ്ങളിലേക്ക് പോകുമ്പോൾ അത്യാവശ്യം സൗകര്യങ്ങൾ ഇവിടെ നൽകിരിക്കുന്നതായി കാണാം. സ്റ്റോറേജ് യൂണിറ്റുകൾ, കാബോർഡ് വർക്കുകൾ തുടങ്ങിയവയെല്ലാം കാണാം. തറകളിൽ ഉപയോഗിച്ചിരിക്കുന്നത് ടൈലുകളാണ്. രണ്ട് പേർക്ക് നിന്ന് കൈകാര്യം ചെയ്യാനുള്ള ഇടം അടുക്കളയിൽ ഉണ്ടെന്ന് പറയാം. പുറമേ നിന്ന് നോക്കുമ്പോൾ ഒറ്റ നോട്ടത്തിൽ ഇതുപോലെയുള്ള ഒരു വീട് ആരും കൊതിച്ചു പോകുന്നതാണ്. Video Credits : Concepts Design Studio
Location – Kayamkulam
Total Area – 1900 SFT
Year Of Completion – 2018

  • Sitout
  • Living Hall
  • Dining Hall
  • 3 Bedroom + Bathroom
  • Kitchen