
സഞ്ജുവിനെ വീഴ്ത്തി ഹാർദിക്ക് കൊ ലച്ചിരി 😳😳തല താഴ്ത്തി നടന്ന് രാജസ്ഥാൻ റോയൽസ് |Skipper Sanju Samson departs after getting a good start
Skipper Sanju Samson departs after getting a good start:മികച്ച ഒരു അവസരം തല്ലിതകർത്ത് സഞ്ജു സാംസൺ വീണ്ടും. ഗുജറാത്തിനെതിരായ മത്സരത്തിൽ ഒരു വലിയ ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ അവസരം ലഭിച്ചിട്ടും അതുമുതലാകാതെ സഞ്ജു സാംസൺ മടങ്ങുകയായിരുന്നു. മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശേഷം മികച്ച തുടക്കം നൽകാൻ രാജസ്ഥാൻ ഓപ്പണർമാർ ശ്രമിച്ചു. പക്ഷേ അപകടകാരിയായ ജോസ് ബട്ലറിനെ തുടക്കത്തിൽ തന്നെ മടക്കാൻ ഗുജറാത്തിന് സാധിച്ചു. ശേഷമായിരുന്നു സഞ്ജു സാംസൺ ക്രീസിലെത്തിയത്. പവർപ്ലെയിൽ അടിച്ചു തകർക്കുക എന്ന മനോഭാവത്തോടെയാണ് സഞ്ജു സാസൺ തുടങ്ങിയത്.
ഹർദിക് പാണ്ട്യയെറിഞ്ഞ നാലാം ഓവറിലാണ് സഞ്ജു തന്റെ സംഹാരം ആരംഭിച്ചത്. ഓവറിലെ ആദ്യ പന്തിൽ സഞ്ജു പാണ്ട്യയ്ക്കെതിരെ ഒരു ബൗണ്ടറി നേടി. അടുത്ത പന്തിൽ ഒരു പടുകൂറ്റൻ സിക്സറും നേടി സഞ്ജു തന്റെ വരവറിയിച്ചു. ശേഷം അഞ്ചാം ഓവറിലെ ആദ്യ പന്തിൽ മുഹമ്മദ് ഷാമിക്കെതിരെ തേർഡ് മാനിലേക്കും സഞ്ജു ഒരു കിടിലൻ ഷോട്ട് കളിക്കുകയുണ്ടായി. ഇതോടെ ഒരു വലിയ ഇന്നിംഗ്സിനുള്ള തുടക്കമാണ് ഇത് എന്ന് തോന്നിപ്പിച്ചു. പിന്നീട് ഏഴാം ഓവറിലെ ആദ്യ പന്തിൽ ജോഷ്വാ ലിറ്റിലിനെതിരെയും സഞ്ജു ബൗണ്ടറി നേടുകയുണ്ടായി. പക്ഷേ ലിറ്റിലിന്റെ പന്തിൽ തന്നെ സഞ്ജു കൂടാരം കയറുന്നതും ഓവറിൽ കണ്ടു.
Sanju Samson was looking so promising! #RRvsGT #IPL2023 #Cricket pic.twitter.com/XiMLNvOHRn
— OneCricket (@OneCricketApp) May 5, 2023
ഓവറിലെ അവസാന പന്ത് ഒരു ലെങ്ത് ബോളായി ആണ് ലിറ്റിൽ എറിഞ്ഞത്. സഞ്ജു അത് ലെഗ് സൈഡിലേക്ക് ഫ്ലിക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ബാറ്റിന്റെ എഡ്ജിൽ കൊണ്ട് പന്ത് ഉയർന്നു. ഉയർന്നുപൊങ്ങിയ പന്ത് ഹർദിക് പാണ്ട്യ കൈപിടിയിൽ ഒതുക്കുകയായിരുന്നു. ഇങ്ങനെ പ്രതീക്ഷകൾ അവസാനിപ്പിച്ച് സഞ്ജു സാംസൺ കൂടാരം കയറി. മത്സരത്തിൽ 20 പന്തുകൾ നേരിട്ട സഞ്ജു 30 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ മൂന്ന് ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെട്ടു.
Sanju Samson Wicket #RRvsGT #IPL2023 pic.twitter.com/GO5GeVGCTO
— Cricketinfotaker (@cricketinfotake) May 5, 2023
എന്നിരുന്നാലും സഞ്ജുവിനെ സംബന്ധിച്ച് അത്ര മികച്ച ഇന്നിങ്സല്ല മത്സരത്തിൽ കാഴ്ചവച്ചത്. ഇതാദ്യമായല്ല സഞ്ജു മികച്ച തുടക്കം ലഭിച്ചിട്ടും അത് വിനിയോഗിക്കാതെ മടങ്ങുന്നത്. 2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ ആയിരുന്നു സഞ്ജു കാഴ്ചവെച്ചത്. ശേഷം പതിവുപോലെ സഞ്ജു തന്റെ ബാറ്റിംഗിൽ നിറംമങ്ങുന്നതാണ് കണ്ടത്. 2023ൽ ഏകദിന ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ ടീമിൽ ഇടംപിടിക്കാൻ സഞ്ജുവിന് ഈ പ്രകടനങ്ങൾ മതിയാവില്ല എന്നത് വസ്തുതയാണ്. വരും മത്സരങ്ങളിൽ വലിയ ഇന്നിംഗ്സുകൾ കെട്ടിപ്പടുത്താൽ മാത്രമേ സഞ്ജുവിനെ ഇന്ത്യൻ ടീമിൽ കയറിപ്പറ്റാൻ സാധിക്കൂ.