സ്റ്റമ്പ്സ് പറത്തി സിറാജ്!! കണ്ണുതള്ളി ഹെഡ് 😵‍💫😵‍💫തുള്ളിചാടി കോഹ്ലി |Siraj Magic Bowl

Siraj Magic Bowl;ടെസ്റ്റ്‌ പരമ്പര നേട്ടത്തിന് ശേഷം, ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര ഇന്ന് ആരംഭിച്ചിരിക്കുകയാണ്. വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ആതിഥേയരായ ഇന്ത്യ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കിൽ നിന്ന് പൂർണ്ണ മുക്തി നേടാത്ത ഡേവിഡ് വാർണറുടെ അഭാവത്തിൽ ട്രെവിസ് ഹെഡും മിച്ചൽ മാർഷും ചേർന്നാണ് ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് ആരംഭിച്ചത്.

ടെസ്റ്റ്‌ പരമ്പരയിലെ അവസാന മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ട്രെവിസ് ഹെഡ്, ഏകദിനത്തിലും മികച്ച സ്കോർ കണ്ടെത്തും എന്ന് ഓസ്ട്രേലിയ പ്രതീക്ഷ എങ്കിലും, തന്റെ ആദ്യ ഓവറിൽ തന്നെ മുഹമ്മദ് സിറാജ് ഓസ്ട്രേലിയക്ക് പ്രഹരം നൽകുകയായിരുന്നു. പവർപ്ലേയിൽ മികച്ച തുടക്കം പ്രതീക്ഷിച്ച ഓസ്ട്രേലിയക്ക്, സിറാജ് ഏൽപ്പിച്ച മുറിവ് തിരിച്ചടിയായി. മുഹമ്മദ്‌ ഷമിയാണ് ഇന്ത്യയുടെ ബൗളിംഗ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ആദ്യ ഓവറിൽ ഒരു റൺസ് മാത്രമാണ് ഷമി വിട്ടു നൽകിയത്.

തുടർന്ന്, ഇന്നിങ്സിന്റെ രണ്ടാമത്തെ ഓവർ എറിയാൻ എത്തിയത് സിറാജ് ആയിരുന്നു. സിറാജിന്റെ ഓവറിലെ നാലാമത്തെ ബോള് ട്രെവിസ് ഹെഡ് ബൗണ്ടറി കടത്തി. എന്നാൽ ഓവറിലെ അവസാന ബോളിൽ ട്രെവിസ് ഹെഡിനെ ബൗൾഡ് ചെയ്താണ് സിറാജ് പകരം വീട്ടിയത്. സിറാജിന്റെ ഔട്ട്‌സൈഡ് ഓഫിലേക്ക് വന്ന ലെങ്ത് ബോൾ ഡിഫൻഡ് ചെയ്യാനുള്ള ബാറ്ററുടെ ശ്രമം പിഴക്കുകയായിരുന്നു. തുടർന്ന് ഇൻസൈഡ് എഡ്ജ് ആയി മാറി ബോൾ, ഹെഡിന്റെ ലെഗ് സ്റ്റംപ് തെറിപ്പിച്ചു.

ഓസ്ട്രേലിയക്ക് തുടക്കത്തിൽ തന്നെ പ്രഹരം നൽകാൻ ഇന്ത്യക്ക് സാധിച്ചെങ്കിലും, ഓസ്ട്രേലിയയുടെ രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും മിച്ചൽ മാർഷും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. 72 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് സ്റ്റീവ് സ്മിത്തിനെ (22) പുറത്താക്കി ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ആണ് തകർത്തത്.Siraj Magic Bowl

Rate this post