രാഹുലിന് ഒക്കെ വിശ്രമിക്കാം.. മാസ്സ് സെഞ്ച്വറിയുമായി ഗിൽ|Shubman Gill Stunning Century

Shubman Gill Stunning Century ;ഓസ്ട്രേലിയക്ക് എതിരായ നാലാം ക്രിക്കറ്റ്‌ ടെസ്റ്റിൽ മത്സരത്തിലേക്ക് തിരികെ വന്നു ഇന്ത്യൻ സംഘം. ടോസ് നേടി ആദ്യം ബാറ്റിങ് ചെയ്ത ഓസ്ട്രേലിയ നേടിയ ഒന്നാം ഇന്നിംഗ്സ് ടോട്ടൽ 480 റൺസിന് മറുപടിയായി ഒന്നാം ഇന്നിങ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഗംഭീര തുടക്കം നൽകി ഓപ്പണിങ് ജോഡികളായ ഗിൽ : രോഹിത് ശർമ്മ.

മനോഹരമായ ഷോട്ട് കളിച്ചു മുന്നേറിയ രോഹിത് ശർമ്മ 35 റൺസിൽ പുറത്തായപ്പോൾ മനോഹരമായ ക്ലാസ്സിക്ക് ശൈലിയിൽ മുന്നേറിയ ഗിൽ തന്റെ മറ്റൊരു ടെസ്റ്റ്‌ സെഞ്ച്വറി പൂർത്തിയാക്കി.പൂജാരക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിച്ച ഗിൽ തന്റെ ബാറ്റിംഗ് ഫോം തുടരുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.

ആദ്യത്തെ രണ്ട് ടെസ്റ്റ്‌ മത്സരത്തിലും പ്ലെയിങ് ഇലവനിൽ അവസരം ലഭിക്കാതെ പോയ ഗിൽ അഹമ്മദാബാദിൽ തന്റെ ക്ലാസ്സ്‌ എന്തെന്ന് തെളിയിച്ചു.തന്റെ ഇന്നിങ്സിലെ 194 ബോളിൽ സെഞ്ച്വറിയിലേക്ക് എത്തിയ ഗിൽ ടെസ്റ്റ്‌ ക്രിക്കറ്റിലെ തന്റെ സെഞ്ച്വറിയാണ് പൂർത്തിയാക്കിയത്.

തന്റെ രണ്ടാമത്തെ ടെസ്റ്റ്‌ സെഞ്ച്വറിയും ഇന്ത്യൻ മണ്ണിലെ ആദ്യത്തെ ടെസ്റ്റ്‌ സെഞ്ച്വറിയുമാണ് ഗിൽ നേടിയത്.42 റൺസ് നേടിയ പൂജാര ലഞ്ചിന് മുൻപ് പുറത്തായത് ഇന്ത്യൻ ക്യാമ്പിൽ വേദനയായി മാറി.

Rate this post