എന്തുകൊണ്ട് ശ്രേയസ് അയ്യർ ബാറ്റിംഗിന് വന്നില്ല 😵‍💫ശ്രേയസ് അയ്യർ പുത്തൻ വിവരങ്ങൾ|Shreyas Iyer down with back pain

Shreyas Iyer complained of pain in his lower back following the third day’s play. He has gone for scans and the BCCI Medical Team is monitoring him;ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ലഭിച്ചത് മറ്റൊരു വമ്പൻ തിരിച്ചടി. അഹമ്മദാബാദ് ടെസ്റ്റിൽ നിന്നും ഇന്ത്യയുടെ സ്റ്റാർ ബാറ്റർ ശ്രേയസ് അയ്യരെ ഒഴിവാക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബാക്ക് ഇഞ്ചുറി മൂലമാണ് ഇന്ത്യ ശ്രേയസ് അയ്യരെ നാലാം ടെസ്റ്റിനിടയിൽ തങ്ങളുടെ ടീമിൽ നിന്ന് ഒഴിവാക്കാൻ തയ്യാറാവുന്നത്. വലിയൊരു പരുക്കിന് ശേഷം ടീമിലേക്ക് പരമ്പരയിലൂടെ തിരിച്ചെത്തുകയായിരുന്നു ശ്രേയസ്. എന്നാൽ ഓസ്ട്രേലിയയുമായുള്ള നാലാം മത്സരത്തിനിടെ അയ്യരെ വീണ്ടും പരിക്കു പിടികൂടിയാണ് ഉണ്ടായത്. അതിനാൽ തന്നെ അയ്യർ ടെസ്റ്റിലെ ഇന്ത്യയുടെ ആദ്യ ഇന്നിങ്സിൽ ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല.

സാധാരണയായി ഇന്ത്യക്കായി നാലാം നമ്പറിലാണ് ശ്രേയസ് അയ്യർ ബാറ്റിംഗ് ഇറങ്ങുന്നത്. എന്നാൽ ഇത്തവണ പൂജാര പുറത്തായതിനു ശേഷം രവീന്ദ്ര ജഡേജയാണ് ക്രീസിൽ എത്തിയത്. ശേഷം കെ എസ് ഭരതും ബാറ്റ് ചെയ്തു. ഇതിനിടെയാണ് ശ്രേയസ് അയ്യരുടെ ആരോഗ്യനില സംബന്ധിച്ചുള്ള സംശയങ്ങൾ ഉദിച്ചത്. ശേഷം ബിസിസിഐ തങ്ങളുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ശ്രെയസിന്റെ ആരോഗ്യനിലയെ സംബന്ധിച്ചുള്ള വിവരങ്ങൾ അറിയിക്കുകയുണ്ടായി. നിലവിൽ അയ്യർ വ്യത്യസ്തതരം സ്കാനുകളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ബിസിസിഐ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിൽ തന്നെയാണ് ശ്രേയസ് ഉള്ളത്.

നാലാമത്തെ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ അയ്യരുടെ അഭാവം ഇന്ത്യയെ ഒരു പരിധിവരെ ബാധിച്ചിരുന്നു. മത്സരത്തിൽ നാലാമനായി ശ്രേയസ് ക്രീസിൽ എത്താത്തതിലൂടെ ഇന്ത്യയ്ക്ക് വലിയ നഷ്ടം തന്നെ ഉണ്ടായിട്ടുണ്ട്. കേവലം 10 ബാറ്റർമാർ മാത്രമാണ് ഇന്ത്യൻ നിരയിൽ കളിച്ചത്. അതിനാൽ ന്നെ വമ്പൻ ലീഡ് സ്വന്തമാക്കുന്നതിൽ ഇന്ത്യ പരാജയപ്പെടുകയുണ്ടായി. എന്നിരുന്നാലും വിരാട് കോഹ്ലിയുടെയും ശുഭമാൻ ഗില്ലിന്റെയും തകർപ്പൻ സെഞ്ചുറികൾ ഇന്ത്യയെ രക്ഷിക്കുകയാണ് ഉണ്ടായത്.

മത്സരത്തിലേക്ക് കടന്നുചെന്നാൽ ഇന്ത്യ തന്നെയാണ് ഇപ്പോൾ ശക്തമായ നിലയിലുള്ളത്. എന്നിരുന്നാലും അഞ്ചാം ദിവസം ഓസ്ട്രേലിയ ക്രീസിലുറച്ചാൽ സമനില വഴങ്ങുക എന്നത് മാത്രമാണ് ഇന്ത്യക്ക് മുൻപിലുള്ള വഴി. അങ്ങനെ സംഭവിച്ചാലും ഇന്ത്യയ്ക്ക് ബോർഡർ ഗവാസ്കർ ട്രോഫി നിലനിർത്താൻ സാധിക്കും. എന്നിരുന്നാലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തുക എന്ന മോഹത്തെ ഇത് ബാധിക്കാൻ സാധ്യതയുണ്ട്.

Rate this post