തീതുപ്പി ചമീര കണ്ണുതള്ളി വിജയ് ശങ്കർ 😱😱ചമീരയുടെ യോർക്കർ വിജയ് ശങ്കറെ കടപ്പുഴക്കി ; ഇതെന്തൊരു ബൊളെന്ന് വിജയ് ശങ്കർ

ഐപിഎൽ 2022 ലെ പുതുമുഖങ്ങൾ തമ്മിലുള്ള പോരാട്ടത്തിൽ ഗുജറാത്ത്‌ ടൈറ്റൻസിന് ജയം. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത്‌ ടൈറ്റൻസ്, കെഎൽ രാഹുൽ നയിച്ച ലഖ്നൗ സൂപ്പർ ജിയന്റ്സിനെ 5 വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൂപ്പർ ജിയന്റ്സ് ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം, 2 പന്തുകൾ ഭാക്കി നിൽക്കെയാണ് ടൈറ്റൻസ് മറികടന്നത്.

മത്സരത്തിലിലെ ആദ്യ ബോളിൽ തന്നെ സൂപ്പർ ജിയന്റ്സ് നായകന്റെ വിക്കറ്റ് നഷ്ടപ്പെട്ടത്, അവർക്ക് കനത്ത തിരിച്ചടിയായിരുന്നു. ആക്ഷരാർത്ഥത്തിൽ സമാനമായ തുടക്കമാണ് ഗുജറാത്ത് ടൈറ്റൻസിനും ലഭിച്ചത്. ടൈറ്റൻസ് ഓപ്പണർ ശുഭ്മാൻ ജില്ലിനെ (0) അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതിന് മുന്നേ ഹൂഡയുടെ കൈകളിൽ എത്തിച്ച് ശ്രീലങ്കൻ പേസർ ചമീരയാണ്‌ ടൈറ്റൻസിന് ആദ്യ പ്രഹരം നൽകിയത്.ചമീരയുടെ തുടർന്നുള്ള ഓവറിൽ, മൂന്നാമനായി ക്രീസിലെത്തിയ വിജയ് ശങ്കറിനെ തകർപ്പൻ ഒരു യോർക്കറിലൂടെ ക്ലീൻ ബൗൾഡ് ആക്കിയാണ് ചമീര മടക്കിയത്.

പുറത്താകുന്നതിന് മുമ്പ് 6 പന്തിൽ 4 റൺസ് മാത്രമാണ് വിജയ് ശങ്കറിന് നേടാനായത്. മത്സരത്തിന്റെ മൂന്നാം ഓവറിൽ ശ്രീലങ്കൻ പേസർ ദുഷ്മന്ത ചമീര എറിഞ്ഞ 145 കിലോമീറ്റർ വേഗമുള്ള മാരകമായ യോർക്കറിനെ പ്രതിരോധിക്കാൻ ശങ്കർ ഒരു മോശം ശ്രമം നടത്തി, അതോടെ ടൈമിംഗ് പിഴക്കുകയും പന്ത് ബാറ്റിനെ മറികടന്ന് സ്റ്റമ്പിലേക്ക് പതിക്കുകയു ചെയ്തു.

മത്സരത്തിലേക്ക് വന്നാൽ, ആദ്യം ബാറ്റ് ചെയ്ത സൂപ്പർ ജിയന്റ്സ്, ദീപക് ഹൂഡ (55) യുടെയും, ആയുഷ് ബാഡോണി (54) യുടെയും ബാറ്റിംഗ് മികവിൽ 20 ഓവറിൽ 158/6 എന്ന ടോട്ടൽ കണ്ടെത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ടൈറ്റൻസിന് വേണ്ടി, മാത്യു വേഡ് (30), ഹാർദിക് പാണ്ഡ്യ (33), ഡേവിഡ് മില്ലർ (30), രാഹുൽ തിവാത്തിയ (40*) എന്നിവർ കാര്യമായ സംഭാവനകൾ നൽകിയപ്പോൾ, 2 പന്ത്നിൽക്കെ ടൈറ്റൻസ് വിജയ ലക്ഷ്യം മറികടന്നു.