പാകിസ്ഥാനെ വീഴ്ത്താൻ അവൻ എത്തണം!!!നിർദേശവുമായി മുൻ താരം

ടി20 ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാൻ മത്സരമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയം. പാകിസ്ഥാന് എതിരായ മത്സരത്തിൽ ഇന്ത്യയുടെ പ്രധാന ആയുധം ആരാകും എന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടറും പരിശീലകനുമായ ടോം മൂഡി. പാകിസ്ഥാനെതിരായ മത്സരത്തിൽ പേസർ മുഹമ്മദ്‌ ഷമി ഇന്ത്യൻ ടീമിന്റെ അഭിവാജ്യ ഘടകം ആയിരിക്കും എന്ന് ടോം മൂഡി അഭിപ്രായപ്പെട്ടു.

ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്ക്വാഡിൽ ആദ്യം മുഹമ്മദ് ഷമി ഉൾപ്പെട്ടിട്ടില്ലായിരുന്നു. പിന്നീട്, ജസ്‌പ്രീത് ബുംറ പരിക്കേറ്റ് അനിശ്ചിതകാലത്തേക്ക് സൈഡ് ലൈനിൽ ആയതോടെയാണ്, റിസർവിൽ ഉണ്ടായിരുന്ന ഷമിയെ ലോകകപ്പിനുള്ള 15 അംഗ സ്ക്വാഡിൽ ഉൾപ്പെടുത്തിയത്. ലോകകപ്പിന് മുന്നേ നടന്ന ഓസ്ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിൽ മുഹമ്മദ്‌ ഷമി, ലോകകപ്പിൽ പുറത്തെടുക്കാൻ ഒരുങ്ങുന്ന പ്രകടനത്തിന്റെ ഒരു സാമ്പിൾ കാണിച്ചിരുന്നു.

ഓസ്ട്രേലിയക്കെതിരായ മത്സരത്തിന്റെ നിർണായകമായ അവസാന ഓവറിൽ, 4 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി മുഹമ്മദ്‌ ഷമി ഇന്ത്യയെ 6 റൺസ് ജയത്തിലേക്ക് നയിച്ചിരുന്നു. “അദ്ദേഹത്തിന്റെ (ഷമി) ബൗളിങ്ങിൽ കുറച്ച് വോളിയം കുറവായിരിക്കാം. എന്നാൽ, ഓസ്ട്രേലിയക്കെതിരെ അദ്ദേഹം എറിഞ്ഞ ഒരു ഓവർ, കാര്യങ്ങളുടെ ശാരീരികമല്ല, തീർച്ചയായും കാര്യങ്ങളുടെ മാനസികവുമായി ബന്ധപ്പെട്ട് അദ്ദേഹം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു,” ടോം മൂഡി പറഞ്ഞു.

ഇന്ത്യൻ സ്‌ക്വാഡിലെ മികച്ച ബൗളർ ആരാണെന്ന ചോദ്യത്തിനും ഓസ്ട്രേലിയൻ പരിശീലകന്റെ മറുപടി ഷമി എന്ന് തന്നെയാണ്. “ഞാൻ ഷമിക്കൊപ്പം പോകും. അവന്റെ അനുഭവപരിചയവുമായി ഞാൻ പോകും. വ്യക്തമായും ഭുവിയും അർഷദീപും മികച്ചവരാണ്. വലിയ ടൂർണമെന്റുകളിൽ നിങ്ങൾ വലിയ കളിക്കാരെ പിന്താങ്ങുമെന്ന് ഞാൻ കരുതുന്നു. കൂടാതെ അദ്ദേഹം ഒരുപാട് അനുഭവസമ്പത്തുള്ള ഒരു വലിയ കളിക്കാരനാണ്,” ടോം മൂഡി പറഞ്ഞു.