ഷമി മാജിക്ക് ബോൾ 😵‍💫😵‍💫പറന്ന് തെറിച്ചു സ്റ്റമ്പ്സ്!! ഷോക്കായി ക്രിക്കറ്റ്‌ ലോകം | Shami Magic Bowl Video Goes Viral

Shami Magic Bowl Video Goes Viral;ക്യാമറോൺ ഗ്രീനിന്റെ കുറ്റിത്തെറിപ്പിച്ച് ഷാമിയുടെ ഒരു തകർപ്പൻ ബോൾ. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിനിടെ ഒരു മാസ്മരിക പന്തിലായായിരുന്നു മുഹമ്മദ് ഷാമി ഓസ്ട്രേലിയൻ ഓൾറൗണ്ടർ ക്യാമറോൺ ഗ്രീനിന്റെ കുറ്റിതെറിപ്പിച്ചത്. മത്സരത്തിൽ ഓസ്ട്രേലിയയുടെ തകർച്ചയ്ക്ക് വഴിവച്ച വിക്കറ്റായിരുന്നു ഗ്രീനിന്റേത്. ഷാമിയുടെ പന്ത് നിസാരമായി കണ്ട് പ്രതിരോധിക്കാൻ ശ്രമിച്ച ഗ്രീനിന് കിട്ടിയ തിരിച്ചടി തന്നെയായിരുന്നു ഈ അത്ഭുത ബോൾ. ഗ്രീനിന്റെ വിക്കറ്റ് നഷ്ടമായതോടെ ഓസ്ട്രേലിയ മത്സരത്തിൽ പൂർണമായും തകരുകയാണ് ഉണ്ടായത്.

മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിങ്സിലെ മുപ്പതാം ഓവറിലായിരുന്നു സംഭവം നടന്നത്. ഓവറിലെ മൂന്നാമത്തെ പന്ത് ഷാമി ഫുൾ ലെങ്ത്തിലാണ് എറിഞ്ഞത്. എന്നാൽ പന്തിന്റെ ഗതി കൃത്യമായി നിർണയിക്കാൻ സാധിക്കാതെ വന്ന ക്യാമറോൺ ഗ്രീൻ വലിയ ഫുട്ട് മൂവ്മെന്റ് നടത്താതെ പന്ത് പ്രതിരോധിക്കാൻ ശ്രമിച്ചു. പക്ഷേ കൃത്യമായ സമയത്ത് മൂവ് ചെയ്ത പന്ത് ഗ്രീനിന്റെ ബാറ്റിനെ താണ്ടി സ്റ്റമ്പിൽ പതിക്കുകയായിരുന്നു. ഗ്രീനിന്റെ ഓഫ് സ്റ്റമ്പാണ് മുഹമ്മദ് ഷാമി തെറിപ്പിച്ചത്. മത്സരത്തിൽ 19 പന്തുകളിൽ 12 റൺസ് മാത്രം നേടാനെ ഗ്രീനിന് സാധിച്ചുള്ളൂ.

ഈ വിക്കറ്റോടെ ഓസ്ട്രേലിയ മത്സരത്തിൽ പൂർണ്ണമായും തകർന്നു വീഴുകയാണ് ഉണ്ടായത്. ഇന്നിങ്സിലെ ഷാമിയുടെ രണ്ടാം വിക്കറ്റായിരുന്നു ഇത്. ഇതിനുശേഷം സ്റ്റോയിനിസിനെ(5) പുറത്താക്കാനും ഷാമിക്ക് സാധിച്ചു. മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ബോളിങ്ങിനെ കുറച്ചധികം സഹായിക്കുന്ന വാങ്കഡെ വിക്കറ്റാണ് കാണാൻ സാധിച്ചത്.Shami Magic Bowl Video Goes Viral

ആദ്യ ഓവറുകളിൽ തന്നെ ഇതിന്റെ ആനുകൂല്യം ഇന്ത്യ പൂർണമായും മുതലെടുക്കുകയായിരുന്നു. ഇന്ത്യൻ ബോളർമാർ തങ്ങളുടെ സ്ഥിരത കണ്ടെടുത്തതോടെ ഓസ്ട്രേലിയ വിറച്ചു വീണു

Shami Magic Bowl Video Goes Viral

Rate this post