പൂജാരയുടെ കുറ്റി അതിർത്തി കടത്തി ഷമി!!!കെട്ടിപിടിച്ചു താരങ്ങൾ!!വീഡിയോ കാണാം

ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പരയിലെ ശേഷിക്കുന്ന ഒരു ടെസ്റ്റ്‌ മത്സരം ജൂലൈ ഒന്നിനാണ് ആരംഭം കുറിക്കുന്നത്. അത്യന്തം ആവേശം നിറക്കുന്ന ടെസ്റ്റ്‌ മത്സരത്തിൽ ആരാകും ജയം സ്വന്തമാക്കുക എന്നതാണ് നിർണായക ചോദ്യം. നിലവിൽ 2-1ന് ടെസ്റ്റ്‌ പരമ്പരയിൽ ഇന്ത്യൻ ടീമാണ് മുൻപിൽ. ഈ ടെസ്റ്റ്‌ ജയിച്ചാൽ വർഷങ്ങൾക്ക്‌ ശേഷം ഇന്ത്യക്ക് ഇംഗ്ലണ്ട് മണ്ണിൽ ടെസ്റ്റ്‌ പരമ്പര നേടാൻ കഴിയും.

അതേസമയം ടെസ്റ്റ്‌ പരമ്പരക്ക്‌ മുന്നോടിയായിട്ടുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യക്കെതിരെ കളിക്കുന്ന ലെസസ്റ്ററിന് ബാറ്റിങ് തകർച്ച. നാല് ഇന്ത്യൻ താരങ്ങൾ ഉൾപ്പെടുന്ന ലെസസ്റ്ററിനായി മൂന്നാം നമ്പറില്‍ ബാറ്റിംഗ് എത്തിയ വിശ്വസ്ത ഇന്ത്യൻ താരം പൂജാര ഡക്കായി പുറത്തായി. പേസർ മുഹമ്മദ്‌ ഷമിയുടെ മനോഹരമായ ബോളിലാണ് പൂജാരയുടെ കുറ്റി തെറിച്ചത്.

അതേസമയം 246-8 എന്നുള്ള സ്കോറില്‍തന്നെ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യൻ ടീം എതിരാളികളെ ബാറ്റിംഗ് അയക്കുകയായിരുന്നു. ശേഷം മൂന്നാം നമ്പറിൽ എത്തിയ പൂജാരക്ക്‌ തന്റെ കൗണ്ടി ക്രിക്കറ്റിലെ ഫോം ആവർത്തിക്കാൻ കഴിഞ്ഞില്ല. പൂജാര വിക്കെറ്റ് വീഴ്ത്തിയ മുഹമ്മദ്‌ ഷമി സെലിബ്രേഷൻ തന്നെയാണ് ഏറെ ചർച്ചയായി മാറുന്നത്.

വിക്കെറ്റ് നഷ്ടമായി ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയ പൂജാര അരികിലേക്ക് എത്തിയ ഷമി ഇന്ത്യൻ താരത്തെ കെട്ടിപിടിക്കുന്നത് കാണാൻ കഴിഞ്ഞു.നേരത്തെ ഇന്ത്യൻ ഇന്നിങ്സിൽ ശ്രീകാർ ഭരത് 70 റൺസ്‌ നേടിയപ്പോൾ കോഹ്ലി 33 റൺസും രോഹിത് ശർമ്മ 25 റൺസും നേടി. റിഷാബ് പന്ത്, ജസ്‌പ്രീത് ബുംറ, റിഷാബ് പന്ത്, പ്രസീദ് കൃഷ്ണ എന്നിവരാണ് ലക്ക്ശറിനായി കളിക്കുന്നത്