ഇന്ത്യക്ക് ഇന്ന് ജയിച്ചേ പറ്റൂ 😳😳😳മാറ്റങ്ങൾക്ക്‌ സാധ്യത

ഇന്ത്യ : ബാംഗ്ലാദേശ് ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ രണ്ടാം ഏകദിന മത്സരം ഇന്ന് നടക്കും. ഇന്ത്യൻ സമയം ഉച്ചക്ക് 11.30ന് ആരംഭിക്കുന്ന മാച്ചിൽ ഇരു ടീമുകളും ലക്ഷ്യമിടുന്നത് ജയം മാത്രം.ഒന്നാമത്തെ എകദിനം ജയിച്ച ബംഗ്ലാദേശ് ടീമാണ് പരമ്പരയിൽ 1-0ന് മുൻപിൽ.

ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങി ഒന്നാമത്തെ ഏകദിനത്തിൽ ഒരു വിക്കെറ്റ് ത്രില്ലിംഗ് ജയം പിടിച്ചെടുത്ത ബംഗ്ലാദേശ് ടീം ഇന്നത്തെ മത്സരവും ജയിച്ചു പരമ്പര നെടുവാൻ ആഗ്രഹിക്കുമ്പോൾ വിജയ വഴിയിലേക്ക് തിരികെ എത്താൻ ഇന്ത്യൻ ടീമിന് അഭിമാന ജയം ഇന്ന് വളരെ ഏറെ അനിവാര്യമാണ്. കഴിഞ്ഞ മാച്ചിലെ തോൽവിക്ക് പിന്നാലെ ചില മാറ്റങ്ങൾ അടക്കം ഇന്ത്യൻ ടീമിൽ വന്നേക്കാം.

അതേസമയം സെയിം ടീമാമായിട്ടാകും ബംഗ്ലാദേശ് വരവ്. ടോപ് ഓർഡർ ബാറ്റിംഗ് ഫോമിലേക്ക് എത്തുമെന്ന് തന്നെയാണ് ടീം ഇന്ത്യ ആഗ്രഹിക്കുന്നത്.മത്സരം ഇന്ത്യന്‍ സമയം രാവിലെ 11:30 ന് ആരംഭിക്കും. സോണി സ്പോർട്സിലാണ് മത്സരം ലൈവായി കാണാൻ സാധിക്കുക

ഇന്ത്യൻ സ്‌ക്വാഡ് :Rohit Sharma (C), KL Rahul (VC), Shikhar Dhawan, Virat Kohli, Rajat Patidar, Shreyas Iyer, Rahul Tripathi, Rishabh Pant (WK), Ishan Kishan (WK), Shahbaz Ahmed, Axar Patel, Washington Sundar, Shardul Thakur, Mohd. Siraj, Deepak Chahar, Kuldeep Sen, Umran Malik

Rate this post