തന്റെ തീരുമാനത്തോട് ഉറപ്പിച്ച രാജേശ്വരി…!! തമ്പിയെ തള്ളി പറഞ്ഞ് അംബിക…!! തമ്പിയുടെ ക്രൂരതക്കുള്ള തിരിച്ചടികളാണ് ഇതൊക്കെ എന്ന് അംബിക..!! തന്റെ പതനത്തിന് കാരണം ഹരി ആണോ എന്ന സംശയത്തിൽ തമ്പി..!! | santhwanam promo feb 28 malayalam
santhwanam today promo feb 28 malayalam : കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് സാന്ത്വനം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടി ആർ പി റേറ്റിൽ ഏറ്റവും മുന്നിലാണ് ഈ പരമ്പര. ഏഷ്യാനെറ്റ് ആണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. സാന്ത്വനം കുടുംബത്തിന്റെ കഥയാണ് ഈ സീരിയലിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. സാന്ത്വനം കുടുംബത്തിലെ ഓരോ അംഗങ്ങളെയും പ്രേക്ഷകർ സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് കണക്കാക്കുന്നത്. എല്ലാവരും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്കു മുമ്പിൽ എത്താറുണ്ട്. ബാലൻ, ഹരി, ശിവൻ, കണ്ണൻ എന്നിങ്ങനെ നാല് സഹോദരന്മാരുടെയും ഇവരുടെ കുടുംബസ്നേഹത്തിന്റെയും കഥയാണ് സാന്ത്വനം പരമ്പര പ്രേക്ഷകർക്കു മുൻപിൽ എത്തിക്കുന്നത്.
അപർണ ഹരി, ശിവൻ അഞ്ജലി എന്നിവരുടെ പ്രണയവും കഥയിലെ പ്രധാന പ്രമേയമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അപർണയുടെ അച്ഛനായ രാജശേഖരൻ തമ്പിയുടെ കുടിലതകളിലൂടെയാണ് പരമ്പര മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നത്. അപർണ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രക്ഷാരാജും, രാജശേഖരൻ തമ്പി അവതരിപ്പിക്കുന്നത് രോഹിത് വേദുമാണ്. സാന്ത്വനം കുടുംബത്തെ തകർത്ത് തന്റെ മകളെയും മരുമകളെയും തന്നോടൊപ്പം ചേർക്കണം എന്ന ലക്ഷ്യമാണ് രാജശേഖരൻ തമ്പിക്ക്. എന്നാൽ ഹരിയും ശിവനും ചേർന്ന് രാജശേഖരൻ തമ്പിയുടെ എല്ലാ പദ്ധതികളും തകർത്തെറിയുന്നു.

അതിനായി തമ്പിയുടെ സഹോദരി രാജരാജേശ്വരിയെ കളിക്കളത്തിൽ ഇറക്കുന്നതും കാണാം. ഇനി വരാൻ പോകുന്ന എപ്പിസോഡിൽ തമ്പിക്ക് അടിപതറുകയാണ്. രാജരാജേശ്വരി തമ്പിയുടെ എല്ലാ പദ്ധതികളും തകർക്കുമോ? സാന്ത്വനം കുടുംബം തകർക്കാൻ ശ്രമിച്ചതിന്റെ എല്ലാം ഫലമായാണ് തമ്പിക്ക് ഇപ്പോൾ ഇത് അനുഭവിക്കേണ്ടിവരുന്നത് എന്നാണ് തമ്പിയുടെ ഭാര്യ പറയുന്നത്. തമ്പിയുടെ എല്ലാ ചതികളും അപർണയും മനസ്സിലാക്കി വരികയാണ്.

തമ്പിക്കെതിരെ ഹരിയും ശിവനും നടത്തിയ നീക്കങ്ങൾ ഇതിനുമുൻപ് തന്നെ നടത്തേണ്ടതായിരുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. ഹരിയും ശിവനും ബാലനും ചേർന്ന് ആകാം ഒരുപക്ഷേ തനിക്കെതിരെ ഇത്തരത്തിലുള്ള കരുക്കൾ നീക്കുന്നത് എന്ന് തമ്പിക്കും സംശയമുണ്ട്. സാന്ത്വനം പരമ്പര ഇനി മുന്നോട്ട് എങ്ങനെയാണ് നീങ്ങുന്നത് എന്നറിയാൻ പ്രേക്ഷകരും വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.