
അപ്പുവിനെ അന്വേഷിച്ച് തമ്പി സാന്ത്വനത്തിലേക്ക്; അപ്പു എവിടെയാണ് എന്നതിനെ കുറിച്ച് ഒരു വിവരവും ഇല്ല, പരസ്പരം സംശയിച്ച് ഇരു കുടുംബവും!! | Santhwanam Promo May 16th
Santhwanam Promo May 16th Malayalam : രാജേശ്വരിയിൽ നിന്ന് എല്ലാ സത്യങ്ങളും മനസ്സിലാക്കിയ അപ്പു ഇതുവരെ സാന്ത്വനം വീട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ല. അപ്പു സാന്ത്വനം വീട്ടിൽ തന്നെയാണ് എന്നാണ് ഇപ്പോൾ തമ്പിയും രാജേശ്വരിയും വിശ്വസിക്കുന്നത് എന്നാണ് പ്രൊമോയിൽ കാണാൻ സാധിക്കുന്നത്. അപ്പുവിനെ തിരഞ്ഞ് സാന്ത്വനം വീട്ടിലേക്ക് പുറപ്പെടുന്ന തമ്പി, അവിടെ എന്തൊക്കെ പുതിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കാൻ പോകുന്നത് എന്നത് പ്രേക്ഷകർ കാണാനിരിക്കുന്നതേ ഉള്ളൂ.
അപ്പു മിസ്സിംഗ് ആണ് എന്ന വിവരം പോലീസ് സ്റ്റേഷനിൽ അറിയിക്കുന്ന ഹരി, തമ്പി ഏർപ്പാടാക്കിയ കാറിലാണ് അപ്പു പോയത് എന്നാണ് പറയുന്നത്. സാന്ത്വനം വീട്ടിലുള്ളവരും അപ്പുവിനെ തമ്പിയും രാജേശ്വരിയും ചേർന്ന് തങ്ങളിൽ നിന്നും ഒളിപ്പിച്ചു വെക്കുകയാണ് സംശയത്തിലാണ്. എന്നോടും നിന്റെ പപ്പയോടും അവിടെ നിന്നു കൊണ്ട് ഹരി വഴക്കുണ്ടാക്കാൻ ശ്രമിച്ചുവെന്ന സത്യം രാജേശ്വരി അപ്പുവിനോട് പറഞ്ഞു. തുടർന്ന് രാജേശ്വരി അതിൻ്റെ തെളിവുകൾ അപ്പുവിനെ കേൾപ്പിച്ചു.

തല അജിത്ത് എന്ന വ്യാജേനയുള്ള ഹരിയുടെ കോളുകളുടെ ഫോൺ സംഭാഷണങ്ങൾ കേട്ട് അപ്പു ഞെട്ടി. പക്ഷേ ഇതിനെക്കുറിച്ച് അപ്പു രാജേശ്വരിയോട് ഒരു മറുപടിയും പറഞ്ഞില്ല. അന്ന് ഹരി കളിച്ച കളി നീ തിരിച്ചറിഞ്ഞില്ലെങ്കിൽ നിന്റെ അച്ഛൻ തമ്പിയും അമ്മയും തെരുവിൽ നിൽക്കുമായിരുന്നുവെന്ന് രാജേശ്വരി പറഞ്ഞപ്പോൾ അപ്പു സ്തംഭിച്ചു പോയി.
പക്ഷെ, അപ്പോഴും അപ്പു വാ തുറന്ന് ഒരക്ഷരം മിണ്ടിയില്ല. എല്ലാം കേട്ടു എന്നല്ലാതെ ഒന്നിനോടും അപ്പു പ്രതികരിച്ചില്ല. തുടർന്ന് എങ്ങോട്ടാണ് അപ്പു പോയത് എന്ന ആശങ്കയിൽ ആണ് പ്രേക്ഷകരും. അപ്പുവിന് എന്ത് സംഭവിച്ചു? ഇത് രാജേശ്വരിയുടെയും തമ്പിയുടെയും പുതിയ തന്ത്രമാണോ?! അതോ അപ്പുവിനു മറ്റെന്തെങ്കിലും ആപത്ത് സംഭവിച്ചോ ?! വരും എപ്പിസോഡുകളിൽ ഇതിനെക്കുറിച്ച് കൂടുതൽ അറിയാം. Santhwanam Promo May 16th