സേതുവിനെ സഹായിക്കാൻ സമ്മതിക്കാതെ അപ്പു…സാന്ത്വനത്തിൽ പുതിയ പൊല്ലാപ്പ്…മനം നൊന്ത് ദേവിയും സേതുവും…!! |Santhwanam promo

സാന്ത്വനത്തിൽ വീണ്ടും പൊല്ലാപ്പ്. സേതുവിൻറെ പ്രതിസന്ധികൾ മറികടക്കാൻ വേണ്ടത് അഞ്ച് ലക്ഷം രൂപയാണ്. കാർ വാങ്ങാൻ വേണ്ടി മാറ്റിവെച്ചിരുന്ന പണം സേതുവിന് നല്കാൻ മറ്റെല്ലാവരും തയ്യാറാകുമ്പോഴും അപ്പു അതിനെതിരെ ശബ്ദമുയർത്തുകയാണ്. ഭാര്യയുടെ വാക്ക് കേട്ട് സേതുവേട്ടൻ ഉണ്ടാക്കിവെച്ച പ്രശ്നം തീർക്കാൻ നമ്മൾ എന്തിന് പണം കൊടുക്കണം എന്നാണ് അപ്പുവിന്റെ ചോദ്യം.

ഈ വീട്ടിലെ ആർക്കെങ്കിലും ഉണ്ടായ പ്രശ്നം പരിഹരിക്കാനായിരുന്നുവെങ്കിൽ അത് സമ്മതിക്കാമായിരുന്നു, ഇത് പക്ഷേ അങ്ങനെ അല്ലല്ലോ എന്നാണ് അപ്പുവിന്റെ പക്ഷം. എല്ലാം മറികടന്ന് ബാലേട്ടൻ സേതുവിനെ സഹായിക്കാമെന്ന് വാക്കുകൊടുക്കുന്നു. എന്നാൽ ആ സഭയിൽ നിന്നും സങ്കടത്തോടെയും പരിഭവത്തോടെയും ഇറങ്ങിപ്പോകുകയാണ് അപ്പു. കലുഷിതമായ ഒരു സാഹചര്യം തന്നെയാണ് ഇപ്പോൾ സാന്ത്വനം കുടുംബത്തിൽ ഉണ്ടായിരിക്കുന്നത്.

ജയന്തിയും തമ്പിയും ഇപ്പോൾ കൈകോർത്തിരിക്കുകയാണ്. എങ്ങനെയെങ്കിലും ബാലനെ തോൽപ്പിച്ച് അപ്പുവിനെയും ഹരിയേയും അമരാവതിയിൽ എത്തിക്കുക എന്നതാണ് തമ്പിയുടെ ഉദ്ദേശ്യം. അതിന് വേണ്ടി എന്ത് കുതന്ത്രവും പയറ്റാൻ തമ്പി തയ്യാറാണ്. ഇനിയുള്ള പരിപാടികളിൽ തമ്പിക്ക് കൂട്ടായി ജയന്തിയും ഉണ്ടാകും. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയാണ് സാന്ത്വനം.

നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന ഈ പരമ്പരയിൽ ഒരുപിടി മികച്ച അഭിനേതാക്കളാണ് അണിനിരക്കുന്നത്. തമിഴ് സീരിയലായ പാണ്ട്യൻ സ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. തമിഴിലും ഈ കഥ വൻ ഹിറ്റാണ്. തമിഴ് പതിപ്പിൽ നടി സുചിതയാണ് പ്രധാന കഥാപാത്രമാറുന്നത്. ഹരിചന്ദനം എന്ന ഹിറ്റ് സീരിയലിൽ നായികയാവുക വഴി മലയാളികളുടെ മനസ് കവർന്ന താരമാണ് സുചിത. മാത്രമല്ല ഒട്ടനവധി സിനിമകളിലും സുചിത അഭിനയിച്ചിട്ടുണ്ട്. സുചിതയും ചിപ്പിയും ഒരേ കഥാപാത്രങ്ങൾ അവതരിപ്പിക്കുമ്പോൾ ഇരുഭാഷകളിലും സീരിയൽ കാണുന്നവർക്ക് അത് ഒരു കൗതുകം തന്നെയാണ്.

Rate this post