ഹരി നമ്മൾ വിചാരിച്ച ആളല്ല… തമ്പിക്കെതിരെയുള്ള ഹരിയുടെ ശബ്ദ നാടകം വിജയിക്കുമോ…!! രാജേശ്വരിയെ ചൂടുപിടിപ്പിച്ച് ഹരി…!! മനസമാധാനം തകർന്ന് ശിവനും അഞ്ജലിയും..!! | santhwanam promo feb 18

santhwanam promo feb 18 : കുടുംബപ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. പരമ്പരയിൽ ഇപ്പോൾ നടക്കുന്ന ചില രംഗങ്ങളാണ് പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്നത്. അമരാവതിയിലെ തമ്പിയെയും സഹോദരി രാജേശ്വരിയെയും തമ്മിൽ തെറ്റിക്കാൻ നമ്മുടെ ഹരിയേട്ടൻ ശ്രമിക്കുന്നു. ശബ്ദം മാറ്റി രാജേശ്വരിയെ വിളിച്ച് ഓരോ വാർത്തകളും പറഞ്ഞ് അവരെ സഹോദരനുമായി അകറ്റുകയാണ് ഹരിയേട്ടൻ.

എന്താണെങ്കിലും ഈ രംഗങ്ങളെല്ലാം പ്രേക്ഷകർ അല്പം ചിരിയോടെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇത് ഒരു നാടകമാണ്. ഹരിയേട്ടൻ കളിക്കുന്ന ഈ നാടകം വരാനിരിക്കുന്ന നന്മയെ മുന്നിൽ കണ്ട് മാത്രമാണ്. ഇപ്പോൾ തമ്പിയുടെ വലയിലാണ് അപ്പു. തൻറെ പേരിൽ ഒരു സൂപ്പർമാർക്കറ്റ് ലഭിച്ചു എന്ന സന്തോഷത്തിലാണ് അപ്പു. എന്നാൽ ആ സന്തോഷത്തിന് പിന്നിൽ തമ്പിയുടെ കൊലച്ചിരി ഉണ്ടെന്ന് അപ്പു തിരിച്ചറിയുന്നില്ല. സാന്ത്വനം വീടിനെ അപ്പാടെ തകർക്കാനുള്ള തമ്പിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് അപർണ സ്റ്റോർസ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.

എന്നാൽ തമ്പിയെ പ്രതിരോധിക്കാൻ ഇപ്പോൾ ഹരി സ്വീകരിച്ചിരിക്കുന്ന മാർഗ്ഗം രാജേശ്വരിയെ കളത്തിലിറക്കുക എന്നതാണ്. ഏതാണ്ട് ആ ശ്രമം വിജയം കണ്ടുതുടങ്ങി എന്നതിൻറെ സൂചനയാണ് ഇപ്പോൾ പരമ്പരയുടെ പുതിയ എപ്പിസോഡുകളിൽ നിന്നും നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജേശ്വരി ഇനി തമ്പിയെ നേരിടാൻ ഒരുങ്ങുകയാണ്. രാജേശ്വരിയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം തമ്പിയുടെ കൈവശം ഉണ്ടാകുമോ എന്ന് കണ്ടുതന്നെ അറിയണം. എന്താണെങ്കിലും വളരെ രസകരമായ രംഗങ്ങളിലൂടെയാണ് ഇപ്പോൾ സാന്ത്വനം മുന്നോട്ടുപോകുന്നത്.

റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പരമ്പര ചില കാരണങ്ങളാൽ രണ്ടാംസ്ഥാനത്തേക്ക് തഴയപെട്ടിരുന്നു. എന്നാൽ രാജേശ്വരിയും തമ്പിയും തമ്മിലുള്ള യുദ്ധം ആരംഭിക്കുന്നതോടെ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് സാന്ത്വനം നടന്നടുക്കും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന സാന്ത്വനത്തിൽ ഒരുപിടി മികച്ച അഭിനേതാക്കളാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Rate this post