സാന്ത്വനത്തിൽ അഞ്ജു ദേവി പോ രാട്ടം😱😱അപ്പുവിനും വീട്ടിൽ പോകണം!ഞെട്ടലിൽ ഫാൻസ്‌

കുടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരയ്ക്കുള്ളത്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനമാണ് പരമ്പര നേടാറുള്ളത്. ഇപ്പോഴിതാ പരമ്പരയുടെ പുതിയ ഭാഗങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ചയാകുന്നത്. പ്രണയരംഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഇപ്പോൾ പരമ്പര മുന്നേറുന്നത്. അതുകൊണ്ടുതന്നെ യുവാക്കളുടെ ശ്രദ്ധയാണ് ഇപ്പോൾ സാന്ത്വനം കീഴടക്കിക്കൊണ്ടിരിക്കുന്നത്.

ശിവാഞ്‌ജലി പ്രണയത്തിന് കൂടുതൽ ഹൈപ്പ് കൊടുത്തുകൊണ്ട് മുന്നേറിയ പരമ്പര ഇപ്പോൾ ഹരിയുടെയും അപ്പുവിന്റെയും പ്രണയാർദ്രമായ രംഗങ്ങൾ കൊണ്ട് കൂടി സമ്പന്നമാണ്. മാത്രമല്ല അച്ചുവും കണ്ണനും തമ്മിൽ കൂടുതൽ അടുക്കുന്നതും പരമ്പര പറയുന്നുണ്ട്. അഞ്ജലിയുടെ കുറുമ്പുകളും കൂടി വരികയാണ്. ഞങ്ങൾ മരുമക്കൾ അല്ല ദേവിയുടെ അനിയന്മാർ ആണ് കൂടുതൽ പ്രശ്നക്കാർ എന്ന് പറയുകയാണ് അഞ്ജു. ഇതുകേട്ട് ദേവിക്ക് ദേഷ്യം വരുന്നു.3

അങ്ങനെ സൗന്ദര്യപ്പിണക്കവും കുറുമ്പും കുസൃതിയും കൊണ്ട് വീണ്ടും സാന്ത്വനം വീട് പഴയപോലെ ഉഷാർ ആവുകയാണ്. ഇങ്ങനെ തന്നെയാണ് സാന്ത്വനം വീട്. ഏറെ പ്രിയങ്കരമായ രംഗങ്ങൾ കൊണ്ട് ആരാധകരുടെ ഹൃദയം കവരുന്ന ഒരു അനുഭവം. അപ്പുവിന് സ്വന്തം വീട്ടിൽ പോയി കുറച്ചു ദിവസം നിൽക്കണം എന്നുണ്ട്, എന്നാലും സാന്ത്വനത്തിൽ തുടരാൻ തന്നെയാണ് ഉൾമനസ് പറയുന്നത്.അതെ, എല്ലാവർക്കും സാന്ത്വനം തന്നെയാണ് സ്വർഗ്ഗം.

അത്‌ തന്നെയാണ് അവർക്ക് ജീവിതം. അവിടെ ഇണക്കങ്ങളും പിണക്കങ്ങളും മാറി മാറി വരും, എങ്കിലും എന്നും സ്വർഗം തന്നെ ഈ സാന്ത്വനം. സാന്ത്വനം പരമ്പരയുടെ നിർമ്മാതാവ് നടി ചിപ്പി രഞ്ജിത്ത് ആണ്. പാണ്ടിയൻ സ്റ്റോർസ് എന്ന സീരിയലിന്റെ മലയാളം റീമേക്ക് ആണ് സാന്ത്വനം. വാനമ്പാടിക്ക് ശേഷം ചിപ്പിയും സംഘവും അണിനിരന്നത് സാന്ത്വനത്തിന് വേണ്ടി ആയിരുന്നു.