അപ്പുവിന്റെ അഹകാരത്തിന് മറുപടിയുമായി രംഗത് അഞ്ജലിയും..!! രാജേശ്വരിയുടെ കുടുക്കിൽ പെട്ട് തമ്പി; ഇതൊന്നും അറിയാതെ അപ്പു..!! അപർണ സ്റ്റോഴ്സ് ഇനി രാജേശ്വരിക്ക് സ്വന്തമോ..?? | santhwanam march 18 malayalam

santhwanam march 18 malayalam : കഴിഞ്ഞ കുറച്ചു വർഷങ്ങളായി മിനിസ്ക്രീൻ പ്രേക്ഷകരുടെ മുൻപിൽ നിറഞ്ഞുനിൽക്കുന്ന പരമ്പരയാണ് സാന്ത്വനം. പരമ്പര ടിആർപി റേറ്റിങ്ങുകളിൽ ഒന്നാം സ്ഥാനത്താണ്. വ്യത്യസ്തമായ കഥാസാരം തന്നെയാണ് ഈ പരമ്പരയ്ക്ക് ഇത്രയേറെ ജനപ്രീതി നേടിക്കൊടുത്തത്. ഒരു കുടുംബത്തിന്റെ കഥയാണ് സാന്ത്വനത്തിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിച്ചിരിക്കുന്നത്. സഹോദരന്മാരായ ബാലൻ, ഹരീ, ശിവൻ, കണ്ണൻ എന്നിവരാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങൾ. ഇവരുടെ ഭാര്യമാരാണ് ശ്രീദേവി, അപർണ, അഞ്ചലി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാന്ത്വനത്തിലെ ഓരോ പ്രശ്നങ്ങൾ ആയിരുന്നു പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയിരുന്നത്. ഇപ്പോഴത്തെ വിഷയം അപർണ്ണയെ പ്രസവത്തിനായി അമരാവതിയിലേക്ക് വിടണമോ വേണ്ടയോ എന്നതിനെ സംബന്ധിച്ചാണ്. അപർണയുടെ അച്ഛനായ രാജശേഖരൻ തമ്പിയുടെ സഹോദരി രാജേശ്വരി ശിവനെയും ഹരിയേയും വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഈ ഭീഷണിക്ക് കനത്ത മറുപടിയും ശിവൻ അപ്പോൾ തന്നെ നൽകിയിരുന്നു. ഇപ്പോൾ ഇതാ ഹരി അപർണയോട് പറയുകയാണ് നിന്റെ അപ്പച്ചി ഞങ്ങളെ വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയെന്ന്.

santhwanam-march-18

നിന്റെ പേരിലുള്ള സൂപ്പർമാർക്കറ്റ് അവർക്ക് തിരിച്ചെഴുതി കൊടുക്കണം എന്നും, പ്രസവത്തിന് നിന്നെ അമരാവതിയിലേക്ക് കയറ്റില്ല എന്നുമാണ് അവർ പറഞ്ഞത് എന്നും പറയുന്നു. എന്നാൽ അതേസമയം, അപ്പു അഞ്ജലിയോടും ശ്രീദേവിയോടും പറയുകയാണ് ഞാൻ ആ സൂപ്പർ മാർക്കറ്റ് എഴുതിക്കൊടുക്കുകയും ഇല്ല പ്രസവത്തിനായി അമരാവതിയിലേക്ക് തന്നെ പോവുകയും ചെയ്യുമെന്ന്. കേട്ട് എന്ത് ചെയ്യണം എന്ന് അറിയാതെ അഞ്ജലിയും ശ്രീദേവിയും.

santhwanam-march-18

ഹരിയോട് ശിവൻ പറയുന്നുണ്ട് എന്തുവന്നാലും അമരാവതിയിലേക്ക് വിടരുതെന്ന്, ഈ കുഞ്ഞ് നമ്മുടെ കുടുംബത്തിന്റെ പ്രതീക്ഷയാണെന്നും. എന്നാൽ കുറച്ചുനാളുകൾക്കു മുൻപ് ശിവൻ പരീക്ഷയ്ക്കായി പഠിക്കുന്ന ചിത്രങ്ങൾ സാന്ത്വനം പരമ്പരയിൽ കാണിച്ചിരുന്നു. അതിന്റെ തുടർച്ചയെന്നോണം അഞ്ജലി അവനോട് ചോദിക്കുന്നുണ്ട് പരീക്ഷ എടുക്കാനായി ഈ പ്രശ്നങ്ങൾക്ക് ഇടയിൽ ഒന്നും പഠിക്കാൻ പറ്റുന്നില്ലല്ലോ എന്ന്. എന്നാൽ ശിവൻ അഞ്ജലിയെ സമാധാനിപ്പിക്കുന്ന രാവിലെ ഒരു മണിക്കൂർ കിട്ടിയാൽ മതി ഞാൻ അതെല്ലാം ശരിയാക്കികോളാം എന്ന്. ഏതായാലും ഇനി വരുന്ന എപ്പിസോഡുകൾക്കായി പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് അതിനുള്ള തെളിവാണ് കമന്റ് ബോക്സിൽ നിറയുന്ന രസകരമായ കമന്റുകൾ.

Rate this post