അച്ചുവിനെ കണ്ട മാത്രയിൽ മറ്റെല്ലാം മറന്ന് കണ്ണൻ 😮😮😮ക്ഷേ ത്രഭൂമിയിലും ത ല്ലുകൂടാൻ കച്ചകെട്ടിയിറങ്ങി ഭദ്രൻ😮ശ ത്രുക്കളെ നേരിടാൻ ഇനി ശിവൻ നേരിട്ട്…

സാന്ത്വനത്തിൽ അടുത്ത യുദ്ധത്തിനുള്ള മണി മുഴങ്ങുകയായി. ബാലനും കുടുംബവും നടത്താൻ തീരുമാനിച്ചിരുന്ന പൂജ മുടക്കിയിരിക്കുകയാണ് ഭദ്രൻ. പൂജയ്ക്കായി സർവവിധ ഒരുക്കങ്ങളും പൂർത്തിയാക്കി കുടുംബക്ഷേത്രത്തിൽ എത്തുമ്പോഴാണ് ആ വാർത്ത അവരറിയുന്നത്. അന്നേ ദിവസം ഭദ്രൻ നടത്തുന്ന പൂജയാണ് ക്ഷേത്രത്തിൽ നടക്കുക. എന്താണെങ്കിലും ഇതൊരു പോർവിളിയുടെ തുടക്കം തന്നെയാണെന്നത് ഉറപ്പ്.

ബാലേട്ടനൊപ്പം ശിവൻ കൂടിയുള്ളത് കൊണ്ട് ഇത്തവണ എന്തായാലും രംഗം കൊഴുക്കും. ഭദ്രനെയും മക്കളെയും നേരിടാൻ ശിവൻ ഒരാൾ ധാരാളം. കണ്ണന്റെ സങ്കടം മനസിലാക്കുന്നതോടെ ശിവന്റെ മനസിലെ തീ പാറും. ഇതിനിടയിൽ കുടുംബക്ഷേത്രത്തിൽ എല്ലാവരും ഒന്നിക്കുമ്പോൾ തന്നെ അവിടെ രണ്ട് പേരുടെ കണ്ണുകൾ പരസ്പരം ഉടക്കുകയാണ്. കൺ നിറയെ പരസ്പരം കാണാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് കണ്ണനും അച്ചുവും. സാന്ത്വനത്തിൽ ഇനി ഇവരുടെ പ്രണയകാലമാണ്.

ഏറെ ആരാധകരുള്ള ഒരു പരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന പരമ്പരയിൽ ഈയിടെ ഒരു പുതിയ ട്രാക്ക് കൊണ്ടുവന്നിരുന്നു. തറവാട്ട് വീട്ടിൽ എത്തിയതോടെ കഥയുടെ ഒഴുക്കിന് സാരമായ മാറ്റമുണ്ടായി. ശത്രുക്കളുടെ എണ്ണം കൂടി. ഭദ്രനും മക്കളും, ബാലനും കുടുംബത്തിനും മുഖ്യശത്രുക്കളായി. ബാലനും ഹരിയും ചേർന്ന് ഇതുവരെയുള്ള ആക്രമണങ്ങളെ നേരിട്ടുവെങ്കിലും ഇനിയാണ് സാന്ത്വനത്തിൽ ഉഗ്രൻ ട്വിസ്റ്റുകൾ സംഭവിക്കാൻ പോകുന്നത്.

അടിമാലി യാത്രയൊക്കെ കഴിഞ്ഞ് ശിവേട്ടൻ കൂടി തിരിച്ചെത്തിയതോടെ ഇനി സംഗതി കളറാകും. നടി ചിപ്പി രഞ്ജിത്ത് ആണ് പരമ്പരയുടെ നിർമ്മാതാവ്. തമിഴ് ഹിറ്റ്‌ സീരിയൽ പാണ്ടിയൻ സ്റ്റോർസിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. ചിപ്പിക്ക് പുറമേ നടൻ രാജീവ് പരമേശ്വരൻ, രക്ഷാ രാജ്, ഗോപിക അനിൽ, സജിൻ, അപ്സര, അച്ചു, മഞ്ജുഷ തുടങ്ങിയ താരങ്ങളും പരമ്പയിൽ പ്രധാവേഷങ്ങളിൽ അഭിനയിക്കുന്നു.