കണ്ണൻ പിടിക്കപ്പെടുന്നു!!സാന്ത്വനത്തിൽ ഇനി കണ്ണന്റെ പ്രണയനാടകവും സദാചാരവിഷയങ്ങളും; അപ്പു വീണ്ടും തമ്പിക്കരികിൽ…!! | santhwanam latest episode march 8 malayalam

santhwanam latest episode march 8 malayalam : കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പര സാന്ത്വനം പുതിയ കഥാവഴിയിലേക്ക്. കണ്ണനെയും അച്ചുവിനെയും ഒരുമിച്ച് കണ്ട ശങ്കരൻ മാമൻ അത് ബാലനോട് വന്നുപറയുന്നുണ്ട്. എന്നാൽ ഏതോ ഒരു പെൺകുട്ടിയെ കണ്ണനൊപ്പം കണ്ടു എന്ന് മാത്രമാണ് ഇപ്പോൾ ബാലൻ മനസിലാക്കിയിരിക്കുന്നത്. അത് അച്ചു ആണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതിനിടെ അപ്പുവിനൊപ്പം അമരാവതിയിൽ എത്തിയ ഹരിയോട് തമ്പി ഒരു മാസ് ചോദ്യം ചോദിക്കുന്നുണ്ട്.

ഹരി പണ്ട് മിമിക്രി പഠിച്ചിട്ടുണ്ടോ എന്നതായിരുന്നു ആ ചോദ്യം. രാജേശ്വരിക്ക് അജ്ഞാത സന്ദേശം നൽകി ഇളക്കിവിട്ടത് ഹരി ആണോ എന്ന് തമ്പി സംശയിക്കുന്നുണ്ട് എന്നുവേണം ഇതിൽ നിന്ന് മനസിലാക്കാൻ. അമരാവതിയിൽ നിന്നും വഴക്കിട്ടുപോയ അപ്പു ഡാഡിയെ കാണാൻ വീണ്ടും വീട്ടിലേക്ക് എത്തിയിരിക്കുകയാണ്. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയാണ് സാന്ത്വനം. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പര കുടുംബപ്രക്ഷകരുടെ മനം കവരുകയാണ്.

santhwanam latest episode march 8 malayalam

പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന തമിഴ് പരമ്പരയുടെ മലയാളം പതിപ്പാണ് സാന്ത്വനം ടെലിവിഷൻ പരമ്പര. രാജീവ്‌ പരമേശ്വരൻ ബാലൻ എന്ന നായകവേഷത്തിൽ എത്തുമ്പോൾ ഗോപിക അനിൽ, സജിൻ, ഗിരീഷ്, രക്ഷ രാജ്, അച്ചു, മഞ്ജുഷ മാർട്ടിൻ തുടങ്ങിയവരും പ്രധാനറോളുകളിൽ എത്തുന്നു. തുടക്കത്തിൽ വഴക്കിട്ട് തുടങ്ങിയ ബന്ധമാണ് ശിവന്റേതും അഞ്ജലിയുടേതും. മുറപ്പെണ്ണായിരുന്നിട്ടും അഞ്ജുവിനോട് കലിപ്പായിരുന്നു ശിവന്. പെട്ടെന്നൊരു സാഹചര്യത്തിലാണ് ഇവരുടെ വിവാഹം നടക്കുന്നത്.

santhwanam latest episode march 8 malayalam

വിവാഹത്തെ തുടർന്ന് ആദ്യമൊക്കെ അകന്നുനിന്നെങ്കിലും പിന്നീട് മൗനപ്രണയത്തിന് വഴിതുറന്നു. നിലവിൽ ശിവനും അഞ്ജലിക്കും ഒട്ടേറെ ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരാണ് ഇവർക്കുള്ളത്. ശിവാഞ്‌ജലി എന്ന പേരിലാണ് ഇവരുടെ ജോഡി ഹിറ്റായിരിക്കുന്നത്. ശിവന്റെയും അഞ്ജലിയുടെയും പ്രണയത്തിന് മിനിസ്‌ക്രീനിൽ കാഴ്ചക്കാർ ഏറെയാണ്. സാന്ത്വനത്തിന്റെ റേറ്റിങ് ഉയർത്തുന്ന ഒരു ഘടകം കൂടിയാണിത്.

Rate this post