കണ്ണന്റെ തലക്ക് മീതെ മ ദ്യമൊഴിച്ച് മൂവർസംഘം😮 മ ദ്യം കുടിക്കേണ്ടിവന്ന് തറയിലേക്ക് വീഴുന്ന കണ്ണൻ;പാല് മാത്രം കുടിച്ചുവളർന്ന കണ്ണന്റെ ദുരവസ്ഥ

തറവാട്-അടിമാലി, അടിമാലി-തറവാട് ഇങ്ങനെയായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായി പ്രേക്ഷകപ്രിയപരമ്പര സാന്ത്വനത്തിന്റെ അവസ്ഥ. എന്നാലിപ്പോൾ അടിമാലി വിട്ടുപിടിച്ച് തറവാട്ട് കഥയിലേക്ക് മാത്രം സാന്ത്വനം ശ്രദ്ധ കൊടുത്തിരിക്കുവാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. സാന്ത്വനം വീട്ടിൽ വെച്ച്‌ ഒരു കട്ടൻ ചായ പോലും കുടിക്കാത്ത, പാല് മാത്രം കുടിച്ചുജീവിച്ച നമ്മുടെ കണ്ണനെ ദാ, അസൽ മദ്യം കുടിപ്പിച്ച് കിടത്തിയിരിക്കുകയാണ് വരുണും അഭിഷേകും അരുണും ചേർന്ന്.

കുടിച്ചില്ലെങ്കിൽ നിന്റെ തലയിൽ കൂടി ഒഴിക്കുമെന്നൊക്കെ പറഞ്ഞ് വൻ ഭീഷണിയും ആക്രമണവുമായിരുന്നു ആ മൂവർ സംഘത്തിന്റെ വക. ഇതൊക്കെയറിഞ്ഞാൽ ദേവിയുടെ അവസ്ഥ എന്തായിരിക്കുമെന്നോർത്താണ് ഇപ്പോൾ പ്രേക്ഷകർ വിലപിക്കുന്നത്. എന്നാൽ ഒന്നുറപ്പാണ്, ആ മാസ്സ് എൻട്രിക്ക് ഇനി വലിയ താമസമുണ്ടാകില്ല, ഇത്രയും പീഡനം നേരിട്ട സ്ഥിതിക്ക് മറ്റൊന്നും നോക്കാതെ കണ്ണൻ ശിവനെ വിളിച്ച് കാര്യങ്ങൾ ധരിപ്പിക്കും എന്ന് തന്നെ കരുതണം.

എന്നാൽ അടിമാലിയിൽ വെച്ച്‌ അഞ്ജുവിനെ കാണാതാവുന്ന ഒരു ട്വിസ്റ്റും പരമ്പരയിൽ വരുന്നു എന്ന റിപ്പോർട്ടും ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ ഗോപിനാഥൻ മകൾക്ക് വാക്ക് കൊടുക്കുകയാണ്. ‘നിന്നെ ഇഷ്ടപ്പെടുന്ന, നിനക്ക് ഇഷ്ടപ്പെടുന്ന ഒരാൾ, അങ്ങനെ നിന്നെ നന്നായി നോക്കുമെന്ന് ഉറപ്പുള്ള ഒരാൾക്ക് മാത്രമേ നിന്നെ വിവാഹം ചെയ്ത് കൊടുക്കൂ..’ അത്‌ കേട്ടതോടെ അച്ചുവിന്റെ മുഖത്ത് ഒരു തിളക്കവും പ്രത്യക്ഷപ്പെടുന്നുണ്ട്.

അതേ സമയം ഭദ്രനോട് കയർക്കുന്ന ഗോപിനാഥനെ കാണിച്ചുകൊണ്ടാണ് പുതിയ പ്രൊമോ വീഡിയോ അവസാനിക്കുന്നത്. ബാലനെയും കുടുംബത്തെയും സൽക്കരിച്ചതിന് സുധയെ ശാസിക്കുകയായിരുന്നു ഭദ്രൻ. അതിന്റെ പേരിലാണ് ഗോപിനാഥൻ ഭദ്രനെതിരെ ശബ്ദമുയർത്തിയത്. എന്തായാലും പുതിയ കഥാപാത്രങ്ങൾ കൂടി വന്നതോടെ സാന്ത്വനം കൂടുതൽ നിർണ്ണായകമായ കഥാസന്ദർഭങ്ങളിലേക്ക് കടന്നിരിക്കുകയാണ്.