സാന്ത്വനത്തിൽ ശിവന്റെ മുറപ്പെണ്ണായെത്തിയ കല്ലു യഥാർത്ഥത്തിൽ ആരെന്നറിയുമോ😮😮😮പേളിക്കൊപ്പം ഷോയിൽ പങ്കെടുത്ത താരം

മലയാളികളുടെ കുടുംബസദസുകളെ ആഹ്ലാദത്തിലാഴ്ത്തിയ ടെലിവിഷൻ പരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് പരമ്പരക്കുള്ളത്. സാന്ത്വനം വീട്ടിലെ ഓരോ വിശേഷങ്ങളും പ്രേക്ഷകർ ആഘോഷമാക്കാറാണ് പതിവ്. ബിഗ്സ്ക്രീനിലും മിനിസ്‌ക്രീനിലും മുന്നേ തിളങ്ങിയിട്ടുള്ള അഭിനേത്രി ചിപ്പിയാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കുന്നത്.

ചിപ്പിക്കൊപ്പം നടൻ രാജീവ് പരമേശ്വരൻ, ഗിരീഷ് നമ്പ്യാർ, സജിൻ, ഗോപിക അനിൽ, രക്ഷ രാജ്, അപ്സര, ദിവ്യ, രോഹിത്ത് തുടങ്ങി ഒരു വൻ താരനിര തന്നെ അണിനിരക്കുന്ന പരമ്പരയാണ് സാന്ത്വനം. സീരിയലിൽ വളരെ ചെറിയ കഥാപാത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നവർക്ക് പോലും മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ വളരെ കുറച്ച് എപ്പിസോഡുകളിലൂടെ മാത്രം സാന്ത്വനം പരമ്പരയുടെ ഭാഗമാവുകയും പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റുകയും ചെയ്ത ഒരു കുട്ടിത്താരത്തെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ഒരുപക്ഷേ സീരിയൽ ചരിത്രത്തിൽ തന്നെ ഇതാദ്യമായിരിക്കും ഒരു കഥാപാത്രത്തിന്റെ എൻട്രിക്ക്‌ ഇത്രയും വലിയ പ്രൊമോഷൻ സീരിയൽ ആരാധകർ നൽകുന്നത്.

സീരിയലിൽ ശിവന്റെയും ഹരിയുടെയും മുറപ്പെണ്ണായ കല്ലു വരുന്നു എന്നതറിഞ്ഞതോടെ ആ കഥാപാത്രത്തിലഭിനയിക്കാനെത്തുന്ന നടിമാരെക്കുറിച്ചുള്ള പ്രവചനങ്ങൾ വരെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ നടന്നിരുന്നു. കല്ലു എന്ന കഥാപാത്രത്തിന്റെ വരവോടെ സാന്ത്വനം പരമ്പരയുടെ ഗതി തന്നെ മാറുമെന്ന് പറഞ്ഞവരും എണ്ണത്തിൽ കുറവല്ല. എന്നാൽ എല്ലാവരുടെയും പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ട് കല്ലു എത്തുകയായിരുന്നു.

സ്ഥാനം കൊണ്ട് മുറപ്പെണ്ണെങ്കിലും കല്ലു യഥാർത്ഥത്തിൽ ഒരു കൊച്ചുകുട്ടിയായിരുന്നു. ഫ്ളവേഴ്സ് ടീവിയിൽ സംപ്രേഷണം ചെയ്തിരുന്ന കട്ടുറുമ്പ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകമനം കവർന്ന ലക്ഷ്മി നന്ദശേഖറായിരുന്നു കല്ലു എന്ന കഥാപാത്രത്തിൽ സാന്ത്വനം പ്രേക്ഷകരെ വിസ്മയിപ്പിച്ചത്. പേളി മാണി അവതാരകയായി എത്തിയ ഷോയാണ് കട്ടുറുമ്പ്. മഴവിൽ മനോരമയിലെ ഉടൻ പണം എന്ന ഷോയിലും ലക്ഷ്മി എത്തിയിരുന്നു. അച്ഛനും അമ്മയും ചേച്ചിയും അമ്മൂമ്മയും അടങ്ങുന്നതാണ് ലക്ഷ്മിയുടെ സന്തുഷ്ടകുടുംബം. നല്ലൊരു നർത്തകി കൂടിയായ ലക്ഷ്മിക്ക് ഭാവിയിൽ അഭിനയത്തിൽ സജീവമാകണമെന്ന ആഗ്രഹവുമുണ്ട്.

Rate this post