വീണ്ടും കട്ട സാന്ത്വനം ലുക്ക്….പുത്തൻ ചിത്രങ്ങളുമായി ചിപ്പി… താരത്തിന് ആശംസകളുമായി ആരാധകർ…!!

കുടുംബപ്രേക്ഷകർക്ക് എന്നും ഏറെ പ്രിയങ്കരിയായ നടിയാണ് ചിപ്പി. ഏറെക്കാലം സിനിമയിൽ തിളങ്ങിനിന്ന താരം പിന്നീട് ടെലിവിഷനിലേക്ക് ചേക്കേറുകയായിരുന്നു. സിനിമയിലാണെങ്കിലും ടെലിവിഷനിലാണെങ്കിലും താൻ ചെയ്യുന്ന കഥാപാത്രങ്ങളോട് കറതീർന്ന അർപ്പണമനോഭാവമാണ് താരം പുലർത്താറുള്ളത്. അതുകൊണ്ട് തന്നെ ചിപ്പി എന്ന നടിയെ പലർക്കും അറിയില്ല, മറിച്ച് ചിപ്പി ചെയ്തുവെക്കുന്ന കഥാപാത്രങ്ങളാണ് പ്രേക്ഷകർക്ക് പരിചിതമായ മുഖങ്ങൾ.

ചിപ്പി അഭിനയിച്ച സിനിമകൾ പോലെ തന്നെ താരത്തിന്റെ ടെലിവിഷൻ പരമ്പരകളും ഹിറ്റായിരുന്നു. ശ്രീഗുരുവായൂരപ്പൻ എന്ന ടെലിവിഷൻ സീരിയലിൽ ചിപ്പി അവതരിപ്പിച്ച കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ തന്നെയുണ്ട്. ആകാശദൂതിലെ നായികാകഥാപാത്രത്തെയും പ്രേക്ഷകർ നെഞ്ചിലേറ്റിയതാണ്. ആകാശദൂത് എന്ന ചിത്രത്തിലെ ആ ചെറിയ പെൺകുട്ടിയിൽ നിന്നും വേദന പേറിയുള്ള ആ കഥാപാത്രത്തിന്റെ യാത്ര ചിപ്പി മനോഹരമാക്കുകയായിരുന്നു.

വാനമ്പാടിയിലെ താരത്തിന്റെ കഥാപാത്രം വളരെ കുറച്ച് എപ്പിസോഡുകളിൽ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂവെങ്കിലും പ്രേക്ഷകമനസുകളിൽ ഒരു വേദനയായിരുന്നു തംബുരുമോളുടെ അമ്മ. ഇക്കഴിഞ്ഞ ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സിൽ ഏറ്റവും മികച്ച നായികയ്ക്കുള്ള അംഗീകാരം ചിപ്പിയെ തേടിയെത്തിയിരുന്നു. അവാർഡ് ഏറ്റുവാങ്ങിയത് ചിപ്പിക്ക് പകരം ഭർത്താവ് രഞ്ജിത്തായിരുന്നു. ഇപ്പോഴിതാ ചിപ്പി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് ആരാധകരെ ആകർഷിച്ചിരിക്കുന്നത്.

സാന്ത്വനം ദേവി ലുക്കിൽ തന്നെ ചിപ്പി പ്രത്യക്ഷപ്പെടുമ്പോൾ ആരാധകർ വേറിട്ട കമ്മന്റുകളുമായി കൂടെയുണ്ട്. സാന്ത്വനം ആരാധകർക്ക് ചിപ്പിയുടെ വിശേഷങ്ങളറിയാൻ എന്നും ഏറെ തിടുക്കമാണ്. സാന്ത്വനം പരമ്പരയിലെ പ്രധാന കഥാപാത്രം ചിപ്പി അവതരിപ്പിക്കുന്ന ദേവിയേടത്തിയാണ്. ഭർത്താവിന്റെ അനിയന്മാർക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റിവെക്കുകയായിരുന്നു ദേവി. സാന്ത്വനം വീടിന്റെ വിളക്കായ ദേവി എന്ന കഥാപാത്രത്തിന് സമാനതകളില്ലാത്ത അഭിനയമികവാണ് ചിപ്പി സമ്മാനിക്കുന്നത്. മറ്റാർക്കും സാധിക്കാത്ത മാത്രയിൽ ദേവിയെ പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിച്ചുകഴിഞ്ഞു താരം.

Rate this post