സഞ്ജു ഇന്ന് വീണ്ടും ബാറ്റ് എടുക്കുന്നു : പ്രാക്ടിസ് മാച്ച് എപ്പോൾ!! ടെലികാസ്റ് എവിടെ!! ഇന്ത്യൻ ടീം അറിയാം

ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരകൾക്ക് മുന്നോടിയായി ഇന്ന് (ഞായറാഴ്ച) നോർത്താംപ്ടണിലെ കൗണ്ടി ഗ്രൗണ്ടിൽ നടക്കുന്ന രണ്ടാം ടി20 സന്നാഹ മത്സരത്തിൽ ഇന്ത്യ നോർത്താംപ്ടൺഷയറിനെ നേരിടും. ജൂലൈ 7-ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പ് തുടരുകയാണ് ഇന്ത്യൻ ടീം. വെള്ളിയാഴ്ച മറ്റൊരു കൗണ്ടി ടീമായ ഡെർബിഷയറിനെതിരെ ഇന്ത്യ തങ്ങളുടെ ആദ്യ സന്നാഹ മത്സരം കളിച്ചിരുന്നു.

സന്നാഹ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരങ്ങളെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. അതോടൊപ്പം, ക്യാപ്റ്റൻ രോഹിത് ശർമ്മ, സീനിയർ താരങ്ങളായ വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവരും ടി20 ടീമിലേക്ക് തിരിച്ചെത്തിയേക്കും. ഇന്ത്യൻ സമയം ഞായറാഴ്ച വൈകീട്ട് 7:00 PM -നാണ് നോർത്താംപ്ടൺഷയറിനെതിരെയുള്ള ഇന്ത്യയുടെ സന്നാഹ മത്സരം. ടെലിവിഷനിൽ സംപ്രേഷണം ഇല്ലാത്ത മത്സരം, നോർത്താംപ്ടൺഷയർ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ലഭ്യമാകും.

ഇന്ത്യൻ സ്‌ക്വാഡ് : ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഭുവനേശ്വർ കുമാർ (വിസി), റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, രാഹുൽ ത്രിപാഠി, ദീപക് ഹൂഡ, വെങ്കിടേഷ് അയ്യർ, അക്സർ പട്ടേൽ, ദിനേഷ് കാർത്തിക് (wk), ആവേശ് ഖാൻ, ഹർഷൽ പട്ടേൽ, ഉമ്രാൻ മാലിക് , അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹൽ, രവി ബിഷ്‌നോയ്.

നോർത്താംപ്ടൺഷയർ : ജോഷ് കോബ് (ക്യാപ്റ്റൻ), ക്രിസ് ലിൻ, ജെയിംസ് നീഷാം, ബെൻ കുറാൻ, സെയ്ഫ് സൈബ്, റോബ് കിയോഗ്, ലൂയിസ് മക്മാനസ് (WK), ടോം ടെയ്‌ലർ, ഗ്രെയിം വൈറ്റ്, ഫ്രെഡി ഹെൽഡ്രിച്ച്, ബെൻ സാൻഡേഴ്സൺ, റയാൻ റിക്കൽട്ടൺ (wk), റിക്കാർഡോ വാസ്‌കോൺസെലോസ് (wk) , വിൽ യംഗ്, എമിലിയോ ഗേ, ചാർലി തർട്ടൺ, ജെയിംസ് സെയിൽസ്, ലൂക്ക് പ്രോക്ടർ, ഗാരെത് കൈൽ ബെർഗ്, ഗസ് മില്ലർ, മാത്യു കെല്ലി, ബ്രാൻഡൻ ഗ്ലോവർ, സൈമൺ കെറിഗൻ, നഥാൻ ബക്ക്, ജാക്ക് വൈറ്റ്, അലക്സ് റസ്സൽ.